കായികം

3 മണിക്കൂർ 35 മിനിറ്റ് നീണ്ട ത്രില്ലർ, പിന്നാലെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയേക്കുമെന്ന സൂചനയുമായി ഫെഡറർ

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് സ്വിസ് ഇതിഹാസം റോജർ ഫെഡറർ പിന്മാറിയേക്കും. കാൽമുട്ടിലെ പരിക്ക് അലട്ടിയാൽ ടൂർണമെന്റിൽ തുടരില്ലെന്ന് ഫെഡറർ പറഞ്ഞു. ഫ്രഞ്ച് ഓപ്പണിലെ റൗണ്ട് 3 മത്സരത്തിന് ശേഷമായിരുന്നു ഫെഡററുടെ പ്രതികരണം. 

മൂന്നാം റൗണ്ടിൽ ജർമനിയുടെ ഡൊമിനിക്കിനെ മാരത്തോൺ 4 സെറ്റ് ത്രില്ലറിൽ ഫെഡറർ മുട്ടുകുത്തിച്ചിരുന്നു. 7-6(5), 6-7(3), 7-6(4), 7-5 എന്നതാണ് സ്കോർ. കഴിഞ്ഞ 18 മാസത്തിന് ഇടയിലെ ഫെഡററുടെ ഏറ്റവും ദൈർഘ്യമേറിയ മത്സരമായും അത് മാറി. എനിക്ക് കളി തുടരാനാവുമോ എന്ന് അറിയില്ല, മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ട പോരിനൊടുവിൽ ഫെഡറർ പറഞ്ഞു. 

കളി തുടരണമോ വേണ്ടയോ എന്ന്ഞ എനിക്ക് തീരുമാനിക്കേണ്ടതുണ്ട്. കാൽമുട്ടിന് കൂടുതൽ സമ്മർദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ? വിശ്രമം എടുക്കേണ്ട സമയമാണോ ഇത് എന്നെല്ലാം അറിയണം. ഓരോ മത്സരത്തിന് ശേഷവും ഞാൻ കാൽമുട്ടിന്റെ അവസ്ഥ വിലയിരുത്തണം. ഓരോ ദിവസവും ഞാൻ ഉറക്കം ഉണരുന്നത് എന്റെ കാൽമുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ്, ഫെഡറർ പറഞ്ഞു. 

2015ന് ശേഷം ഇത് രണ്ടാമത്തെ തവണ മാത്രമാണ് ഫെഡറർ ഫ്രഞ്ച് ഓപ്പണിന് എത്തുന്നത്. 2020 ജനുവരി 30ന് ശേഷം ഫെഡറർ ​ഗ്രാൻഡ് സ്ലാം വേദിയിലെത്തിയിരുന്നില്ല. ഫ്രഞ്ച് ഓപ്പണിൽ തനിക്ക് കിരീട സാധ്യതയില്ലെന്നും അടുത്തിടെ ഫെഡറർ പറഞ്ഞിരുന്നു. വിംബിൾഡണിന് വേണ്ടി താളം കണ്ടെത്തുന്നതിന്റെ ഭാ​ഗമായാണ് ഇവിടെ കളിക്കുന്നതെന്നും ഫെഡറർ വ്യക്തമാക്കിയിരുന്നു, 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ