കായികം

കോവിഡ് വാക്സിൻ: കായിക താരങ്ങൾക്കും മുൻ​ഗണന വേണം, അവ​ഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് പി ടി ഉഷ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോവിഡ് വാക്സിനേഷൻ കാര്യങ്ങളിൽ കായിക മേഖലയെ അവ​ഗണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പി ടി ഉഷ. വരാൻ പോകുന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണമെന്ന് ഉഷ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ‌

‘മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അഭ്യർഥന. കായിക താരങ്ങൾ, അവരുടെ പരിശീലകർ, മറ്റു സപ്പോർട്ട് സ്റ്റാഫ്, മെഡിക്കൽ ടീം തുടങ്ങിയവർക്ക് വരാൻ പോകുന്ന ദേശീയ മത്സരങ്ങൾ ഉൾപ്പെടെ മുൻനിർത്തി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണം. കായിക മേഖലയെ നമുക്ക് അവഗണിക്കാനാകില്ല’ എന്നാണ് ഉഷയുടെ ട്വീറ്റ്. 

ജൂൺ 25 മുതൽ 29 വരെയാണ് ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പ്. ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാൻ ഇന്ത്യൻ കായിക താരങ്ങൾക്കുള്ള അവസാന അവസരമാണ് ഈ ചാമ്പ്യൻഷിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും