കായികം

ഇരട്ട സെഞ്ചുറിക്ക് 7 ലക്ഷം, സെഞ്ചുറി നേടിയാൽ 5 ലക്ഷം; ടെസ്റ്റ് താരങ്ങൾക്ക് ലഭിക്കുന്ന ബോണസ് തുക വെളിപ്പെടുത്തി മുൻ താരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക ക്രിക്കറ്റിൽ കൂടുതൽ വരുമാനം നേടുന്ന കളിക്കാരിൽ മുൻപിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. വാർഷിക പ്രതിഫലത്തിനും മാച്ച് ഫീക്കും പുറമെ ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുന്ന അധിക സമ്മാന തുകകൾ വെളിപ്പെടുത്തുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. 

ഇരട്ട ശതകം നേടിയാൽ 7 ലക്ഷം രൂപയാണ് മാച്ച് ഫീ കൂടാതെ കളിക്കാരന് അധികമായി ലഭിക്കുക. സെഞ്ചുറിയടിച്ചാൽ അഞ്ച് ലക്ഷം രൂപയാണ് സമ്മാനതുക. അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളർക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. ഇം​ഗ്ലണ്ടിനെതിരായ ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ അശ്വിൻ 8 വിക്കറ്റും സെഞ്ചുറിയും നേടിയിരുന്നു. ഇതിലൂടെ അശ്വിന് 25 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടാവും എന്നാണ് ആകാശ് ചോപ്ര പറയുന്നത്. 

15 ലക്ഷം രൂപയാണ് ഒരു താരത്തിന് ടെസ്റ്റ് മത്സരത്തിനുള്ള മാച്ച് ഫീ. ബോർഡർ ​ഗാവസ്കർ ട്രോഫി ജയിച്ച ഇന്ത്യൻ സംഘത്തിന് അഞ്ച് കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ആറ് ലക്ഷം രൂപയാണ് ഏകദിന ക്രിക്കറ്റ് കളിക്കുമ്പോൾ ലഭിക്കുന്ന മാച്ച് ഫീ. മൂന്ന് ലക്ഷം രൂപയാണ് ഒരു ടി20 മത്സരം കളിക്കുമ്പോൾ ലഭിക്കുന്ന മാച്ച് ഫീ. 

ടീമിൽ ഉൾപ്പെട്ടിട്ടും പ്ലേയിങ് ഇലവനിൽ ഇടംലഭിക്കാതെ പോവുന്ന കളിക്കാർക്ക് മാച്ച് ഫീയുടെ 50 ശതമാനം ലഭിക്കും. നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുകയാണ് ഇന്ത്യൻ സംഘം. അതിന് ശേഷം അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ഇം​ഗ്ലണ്ടിൽ കളിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി