കായികം

94 പന്തിൽ 121 റൺസുമായി റിഷഭ് പന്ത്, ഇൻട്രാ സ്ക്വാഡ് മാച്ചിൽ മിന്നി ഇശാന്ത് ശർമയും

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുൻപായി ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ വിയർപ്പൊഴുക്കി ഇന്ത്യൻ ടീം. സാഹചര്യങ്ങളോട് ഇണങ്ങാനായി ഇന്ത്യയുടെ 25 അം​ഗ സംഘം പോരിന് ഇറങ്ങിയപ്പോൾ സെഞ്ചുറിയുമായി തിളങ്ങി യുവതാരം ഋഷഭ് പന്ത്. 

ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കെ എൽ രാഹുൽ ജഡേജയെ സിക്സ് പറത്തി. ആവേശ് ഖാൻ ഇന്ത്യയുടെ ടോപ് ബാറ്റ്സ്മാന്മാരെ വിറപ്പിച്ചു. ഇതിന്റെയെല്ലാം വീഡിയോ പങ്കുവെച്ച് ബിസിസിഐ എത്തുന്നു. 

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ 94 പന്തിൽ നിന്നാണ് ഋഷഭ് പന്ത് 121 റൺസ് നേടിയത്.  പന്തിന്റെ ഫോം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുൻപ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. പന്തിന് പുറമെ ഇൻട്രാ സ്ക്വാഡ് മത്സരത്തിന്റെ ആദ്യ ദിനം പേസർ ഇഷാന്ത് ശർമയും തിളങ്ങി. 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഇശാന്ത് വീഴ്ത്തിയത്. 

വൃധിമാൻ സാഹയും ബാറ്റിങ്ങിൽ മികവ് കാണിച്ചു. ശർദുൽ താക്കൂറിന്റെ ഡെലിവറിയിൽ പുൾ ഷോട്ടിലൂടെ സാഹ സിക്സ് നേടുന്നത് വീഡിയോയിൽ കാണാം. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. രണ്ട് ടെസ്റ്റ് കളിച്ചെത്തുന്നത് കിവീസിന് മുൻതൂക്കം നൽകുന്നു. എന്നാൽ സാഹചര്യങ്ങളോട് ഇന്ത്യൻ സംഘത്തിന് ഇണങ്ങാനായാൽ ഇന്ത്യയുടെ സാധ്യതകൾ ഉയരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും