കായികം

‘അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ‘- മണി ആശാന്റെ പിന്തുണ അർജന്റീനയ്ക്ക്; ആശാനേ... കപ്പ് മഞ്ഞപ്പടയ്ക്കെന്ന് കടകംപള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബ്രസീലിൽ കോപ്പ അമേരിക്ക പോരാട്ടങ്ങൾക്ക് അരങ്ങ് ഉണർന്നു കഴിഞ്ഞു. മലയാളി ഫുട്ബോൾ ആരാധകരെല്ലാം ആവേശത്തിലാണ്. ഈ ആവേശത്തിലേക്ക് പങ്ക് ചേരുകയാണ് രാഷ്ട്രീയ കേരളവും. കേരളത്തിലെ ഫുട്ബോൾ ആരാധകരെ എക്കാലവും രണ്ട് ഭാ​ഗത്ത് നിർത്തുന്ന ബ്രസീൽ- അർജന്റീന വൈരത്തിന്റെ ഭാ​ഗമാകുകയാണ് ഇവിടെ മുൻ മന്ത്രിമാരായ എംഎം മണിയും കടകംപള്ളി സുരേന്ദ്രനും. 

ഫെയ്സ്ബുക്ക് കമന്റിൽ മണി ആശാനും കടകംപള്ളിയും നേർക്കുനേർ വന്നതോടെ ആരാധകരും ആവേശത്തിലായി. അർജന്റീനയുടെ കടുത്ത ആരാധകനായ എംഎം മണി പതിവുപോലെ ഇത്തവണയും അവരുടെ ആദ്യ മത്സരത്തിനു മുൻപേ ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് വാക്പോരിനു തുടക്കം കുറിച്ചത്. പിണറായി സ്റ്റൈലിലുള്ള വാചകമാണ് ആശാൻ ഫെയ്സ്ബുക്കിലിട്ടത്. 

‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും. അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല...’ – #ചെഗുവേരയുടെ_അർജന്റീന, #മറഡോണയുടെ_അർജന്റീന, #അർജന്റീനയുടെ_ഫാൻ എന്നീ മലയാളം ഹാഷ്ടാഗുകളും #VomosArgentina ഹാഷ്ടാഗും സഹിതം ആശാൻ കുറിച്ചു.

ഈ പോസ്റ്റിനു താഴെ കമന്റുമായെത്തിയാണ് കടകംപള്ളി ബ്രസീലിനോടുള്ള ഇഷ്ടം പ്രകടമാക്കിയത്. ‘ആശാനേ.. ഇത്തവണ കപ്പ് ഞങ്ങൾക്കാണ്.. മഞ്ഞപ്പട..’ – ബ്രസീൽ ടീമിന്റെ ചിത്രം സഹിതം അദ്ദേഹം കുറിച്ചു.

‘ആത്മവിശ്വാസം നല്ലതാണ്. അവസാനം വരെ’ – തംസപ്പ് ചിത്രം സഹിതം മണിയാശാന്റെ മറുപടി.

അർജന്റീനയോടുള്ള ഇഷ്ടവുമായി മുൻ കായിക മന്ത്രി ഇപി ജയരാജനും യുപ്രതിഭ എംഎൽഎയുമുണ്ട്. ഇരുവരും പ്രൊഫൈൽ ചിത്രത്തിലും ഈ ഇഷ്ടം പ്രകടമാക്കി. സിപിഎം നേതാവ് വി ശശികുമാറിന്റെ പിന്തുണയും അർജന്റീനയ്ക്കാണ്. കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പിന്തുണയും അർജന്റീനയ്ക്കാണ്. 

കോപ്പ അമേരിക്ക ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ 3–0ന് തകർത്തപ്പോൾ അർജന്റീന പക്ഷേ ആദ്യ മത്സരത്തിൽ ചിലിയുമായി സമനിലയിൽ കുരുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ