കായികം

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; മായങ്കും രാഹുലും അക്ഷർ പട്ടേലും ഇല്ല; ജഡേജ തിരിച്ചെത്തി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ മാസം 18നു ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അഗർവാൾ, കെഎൽ രാഹുൽ എന്നിവർ ടീമിൽ ഇടംപിടിച്ചില്ല. പേസർ ശാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവർക്കും ഇടമില്ല. ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ഫൈനൽ.

അതേ സമയം ഓപ്പണർ ശുഭ്മാൻ ഗിൽ സ്ഥാനം നിലനിർത്തി. പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ട് പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയെയും മടക്കി വിളിച്ചിട്ടുണ്ട്. ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാകും പേസർമാർ.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി