കായികം

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പോ​ഗ്ബയും; ബിയർ കുപ്പി എടുത്തു മാറ്റി

സമകാലിക മലയാളം ഡെസ്ക്


മ്യൂണിക്ക്: ക്രിസ്റ്റ്യാനോയുടെ മാതൃക പിന്തുടർന്ന് ഫ്രാൻസ് മധ്യനിര താരം പോൾ പോ​ഗ്ബയും. പ്രസ് കോൺഫറൻസിൽ തനിക്ക് മുൻപിലിരുന്ന ഹെനികിൻ കമ്പനിയുടെ ബിയർ കുപ്പി പോ​ഗ്ബ എടുത്തു മാറ്റി. നേരത്തെ ഹം​ഗറിക്കെതിരായ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്ക് മുൻപിലിരുന്ന കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയത് ചർച്ചയായിരുന്നു. 

ഇസ്ലാം മത വിശ്വാസിയാണ് പോ​ഗ്ബ. മദ്യകമ്പനികളുടെ പരസ്യങ്ങളിൽ നിന്ന് പോ​ഗ്ബ വിട്ടുനിൽക്കാറുണ്ട്. ജർമനിക്കെതിരായ കളിയിൽ മാൻ ഓഫ് ദി മാച്ച് ആയതിന് ശേഷം മാധ്യമങ്ങൾക്ക് മുൻപിലെത്തിയപ്പോഴാണ് ബിയർ കുപ്പികൾ പോ​ഗ്ബ എടുത്ത് മാറ്റിയത്. 

യൂറോയിലെ ഒഫീഷ്യൽ പങ്കാളിയായ കൊക്കോ കോളയുടെ കുപ്പികൾ എടുത്ത് മാറ്റിയതിന് പിന്നാലെ കമ്പനിക്ക് ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ടുകൾ വന്നത്. കഴിഞ്ഞ ദിവസം 400 കോടി രൂപയോളം നഷ്ടം കമ്പനിക്ക് നേരിട്ടതായാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്