കായികം

യൂറോയിൽ വീണ്ടും കോവി‍ഡ് ആശങ്ക; സ്കോട്‌ലൻഡ് യുവ താരം ബിൽ ഗിൽമൗറിന് രോ​ഗം സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: യൂറോയിൽ വീണ്ടും കോവിഡ് കേസ് സ്ഥിരീകരിച്ചു. സ്കോട്‌ലൻഡ് മധ്യനിരയിലെ യുവ താരം ബിൽ ഗിൽമൗറിനാണ് പുതിയതായി രോ​ഗം കണ്ടെത്തിയത്. ഇതോടെ ചെവ്വാഴ്ച ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരം താരത്തിന് നഷ്ടമാകും. ഗിൽമൗറിനെയും അദ്ദേഹവുമായി അടുത്തിടപഴകിയ കളിക്കാരെയും ഐസോലേറ്റ് ചെയ്യുമെന്ന് സ്കോട്‌ലൻഡ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ സ്കോട്‌ലൻഡ് ഗോൾരഹിത സമനിലയിൽ തളച്ച മത്സരത്തിൽ ഗിൽമൗറായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സമനിലയോടെ സ്കോട്‌ലൻഡ് പ്രീ ക്വാർട്ടറിലെത്താമെന്ന നേരിയ പ്രതീക്ഷ നിലനിർത്തുകയും ചെയ്തിരുന്നു.

ക്രൊയേഷ്യക്കെതിരായ നിർണായക പോരാട്ടത്തിൽ യുവ താരത്തിന്റെ അഭാവം സ്കോട്ലൻഡിന് ശരിക്കും തലവേദനയാകും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാൽ മാത്രമെ സ്കോട്‌ലൻഡിന് പ്രീ ക്വാർട്ടറിലെത്താനാവു. 

1998ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് സ്കോട്‌ലൻഡ് ഒരു പ്രധാന ടൂർണമെൻറിൽ കളിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഒരു പോയിന്റുമായി അവസാന സ്ഥാത്താണ് സ്കോട്‌ലൻഡ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല