കായികം

ഇന്ത്യ 170നു ഓൾ ഔട്ട്; ജയിക്കാൻ കിവീസിനു 139 റൺസ് 

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിലെ കളിയിൽ ഇന്ത്യയുടെ ഇന്നിങ്സ് 170 റൺസിന് അവസാനിച്ചു. 53 ഓവറിൽ 139 റൺസാണ് മത്സരം ജയിക്കാൻ കിവീസിനു വേണ്ടത്. 

64ന് 2 എന്ന സ്‌കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോർ 71ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോഹ് ലി (29 പന്തിൽ 13) ആണ് ആദ്യം പുറത്തായത്. പിന്നാലെ ചേതേശ്വർ പൂജാര (15), അജിൻക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16), ഋഷഭ് പന്ത് (41), രവിചന്ദ്രൻ അശ്വിൻ (7) എന്നിവർ പുറത്തായി. പന്ത്– ജഡേജ സഖ്യം 6–ാം വിക്കറ്റിൽ 41 റൺസ് ചേർത്താണ് പിരിഞ്ഞത്. 4 വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട്, കോഹ് ലിയെയും പൂജാരയെയും മടക്കിയ കൈൽ ജയ്മിസൻ എന്നിവരാണ് ഇന്ത്യൻ നിരയെ ചുരുട്ടിക്കെട്ടിയത്. 

അഞ്ചാം ദിനമായ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. 30 റൺസെടുത്ത രോഹിത് ശർമ്മയുടെയും 8 റൺസെടുത്ത ഗില്ലിന്റെയും വിക്കറ്റുകൾ നഷ്ടമായിരുന്നു. സൗത്തിക്കായിരുന്നു രണ്ട് വിക്കറ്റുകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്