കായികം

ക്രിസ്റ്റ്യാനോയുടെ ​ഗോൾ ബലത്തിൽ പോർച്ചു​ഗൽ പ്രീക്വാർട്ടറിൽ, ഹം​ഗറിയുടെ സമനില കുരുക്കിലും റൗണ്ട് 16 ഉറപ്പിച്ച് ജർമനി

സമകാലിക മലയാളം ഡെസ്ക്

ഫ്രാൻസിനെതിരെ 2-2 എന്ന സമനില പിടിച്ച് യൂറോ കപ്പിന്റെ അവസാന 16ൽ കടന്ന് പോർച്ചു​ഗൽ. ഹം​ഗറിക്കെതിരെ 2-2 എന്ന സ്കോർ ലൈൻ പിടിച്ച് ജർമനിയും പ്രീക്വാർട്ടറിലേക്ക് എത്തി. പോളണ്ടിനെ 2-3ന് തകർത്ത് സ്വീഡനും കടന്നതോടെ യൂറോ പ്രീക്വാർട്ടർ ചിത്രം വ്യക്തം. 

5-0ന് സ്ലോവാക്യയെ തകർത്താണ് സ്പെയ്ൻ അവസാന 16 ഉറപ്പിച്ചത്. മരണ ​ഗ്രൂപ്പായ ​എഫിൽ ഫ്രാൻസ് ഒന്നാമതും ജർമനി രണ്ടാമതും പോർച്ചു​ഗൽ മൂന്നാമതുമായാണ് പ്രീക്വാർട്ടറിലേക്ക് കടന്നത്. നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ രണ്ട് ​ഗോളുകളാണ് സമനില പിടിക്കാൻ പോർച്ചു​ഗലിനെ തുണച്ചത്. 2 ​ഗോൾ മാർജിനിൽ തോൽവി നേരിട്ടിരുന്നു എങ്കിൽ പോർച്ചു​ഗല്ലിന് പുറത്തേക്കുള്ള വഴി തുറക്കുമായിരുന്നു. 

30ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ ​ഗോൾ വല കുലുക്കിയതോടെ യൂറോയിലും ലോകകപ്പിലുമായി 20 ​ഗോളുകൾ നേടുന്ന ആദ്യ യൂറോപ്യനായി ക്രിസ്റ്റ്യാനോ. കരിം ബെൻസെമയുടെ രണ്ട് ​ഗോളുകൾക്ക് ക്രിസ്റ്റ്യാനോ മറുപടി നൽകിയപ്പോൾ രാജ്യാന്തര ​ഗോൾ വേട്ടയിൽ ഇറാൻ താരത്തിനൊപ്പം ക്രിസ്റ്റ്യാനോ ഒപ്പമെത്തി. യൂറോ റൗണ്ട് 16ൽ ക്രിസ്റ്റ്യാനോ ​ഗോൾ വല കുലുക്കിയാൽ ​രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിലെ ​ഗോൾ വേട്ടയിൽ ഒന്നാമതെത്തും. 

ബെൽജിയമാണ് പ്രീക്വാർട്ടറിൽ പോർച്ചു​ഗലിന്റെ എതിരാളികൾ. ​ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചു​ഗലിനെ വിറപ്പിക്കുകയും ഫ്രാൻസിനെ സമനിലയിൽ പിടിക്കുകയും ചെയ്ത ഹം​ഗറി ജർമനിയേയും വെറുതെ വിട്ടില്ല. 11ാം മിനിറ്റിൽ തന്നെ അവർ ​ഗോൾ വല കുലുക്കി. രണ്ടാം പകുതിയിൽ ജർമനി സമനില ​ഗോൾ കണ്ടെത്തിയതിന് പിന്നാലെ വീണ്ടും ഹം​ഗറിയുടെ ​ഗോളെത്തി. 

66ാം മിനിറ്റിൽ ഹാവെർട്സ് ജർമനിക്കായി സമനില ​ഗോൾ നേടി രണ്ട് മിനിറ്റ് പിന്നിടും മുൻപാണ് ഹം​ഗറി ലീഡ് ഉയർത്തിയത്. എന്നാൽ 84ാം മിനിറ്റിൽ സ്കോർ ലൈൻ 2-2ലേക്ക് എത്തിച്ച് ജർമനി യൂറോ പ്രീക്വാർട്ടർ ഫൈനൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു