കായികം

'അർഹിച്ച ജയം', ടെസ്റ്റ് ചാമ്പ്യന്മാരായ കിവീസ് ടീമിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് നേട്ടത്തിലേക്ക് എത്തിയ ന്യൂസിലാൻഡ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ജസിന്ത ആഡേൺ. അർഹിച്ച ജയമാണ് ടീമിന് ലഭിച്ചത് എന്ന് കിവീസ് ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുള്ള പ്രസ്താവനയിൽ അവർ പറഞ്ഞു. 

തങ്ങളുടെ മികവിന്റെ ഏറ്റവും മുകളിലെത്തി അവർ ലോകത്തിന് മുകളിലെത്തിയിരിക്കുന്നു. വില്യംസണും മറ്റ് നേതൃ നിരയും ചേർന്ന് ഉജ്വലമായ ഒരു ടീമിനെ നിർമിച്ചു. അവർ ഒരുപാട് ന്യൂസിലാൻഡുകാർക്ക് പ്രചോദനമാവുകയും ചെയ്യുന്നു, ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു. 

കഴിഞ്ഞ കുറേ വർഷമായി ഒരു ടീമിന്റെ വളർച്ചയും ടീം സംസ്കാരവും രൂപപ്പെടുന്നത് നമ്മൾ കാണുന്നു. അത് ന്യൂസിലാൻഡ് ക്രിക്കറ്റിനെ ലോകത്തെ തോൽപ്പിക്കുന്ന നിലവാരത്തിലേക്ക് എത്തിച്ചു. ഈ ജയം ആ ജോലികളുടെ പ്രതിഫലമാണ്. ടീം നാട്ടിലേക്ക് തിരിച്ചെത്തുന്നതിനായും അവരുടെ വിജയം ആഘോഷിക്കുന്നതിനായും ഞങ്ങൾ കാത്തിരിക്കുന്നു....ജസീന്ത ആഡേൺ പറഞ്ഞു. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് തോൽപ്പിച്ചത്. 21 വർഷത്തിന് ഇടയിലെ ന്യൂസിലാൻഡിന്റെ വലിയ കിരീട നേട്ടമാണ് ഇത്. 2019 ലോകകപ്പ് ഫൈനലിൽ ബൗണ്ടറി നിയമത്തിൽ തട്ടി ലോകകപ്പ് അകന്ന് പോയതിന്റെ മുറിവും വില്യംസണും സംഘവും ഇവിടെ കഴുകി കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി