കായികം

ശ്രീലങ്കൻ പര്യടനം; രണ്ട് സെലക്ടർമാരോട് ഇന്ത്യൻ ടീമിനൊപ്പം പോകാൻ ബിസിസിഐ നിർദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വൈറ്റ്ബോൾ സംഘത്തിനൊപ്പം രണ്ട് സെലക്ടർമാരും ശ്രീലങ്കയിലേക്ക് പറക്കും. ഇന്ത്യൻ ടീമിനൊപ്പം പോകാൻ ബിസിസിഐയാണ് സെലക്ടർമാരോട് ആവശ്യപ്പെട്ടത്. 

യാത്ര നിയന്ത്രണങ്ങളെ തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യയിൽ നിന്ന് ബിസിസിഐ അധികൃതരോ സെലക്ടർമാരോ പോയിരുന്നില്ല. എന്നാൽ ലങ്കയിലേക്ക് ടി20, ഏകദിന പരമ്പരയ്ക്കായി പോവുന്ന ഇന്ത്യൻ ടീമിനൊപ്പം ചേതൻ ശർമ തലവനായ സെലക്ഷൻ പാനലിലെ അബി കുരുവിള, ദേബാസിസ് എന്നീ രണ്ട് സെലക്ടർമാരുമുണ്ടാവും.

ഇം​ഗ്ലണ്ട് പര്യടനത്തിനായി കോഹ് ലിയുടെ നേതൃത്വത്തിൽ പ്രധാന താരങ്ങൾ ലണ്ടനിലായതിനാൽ ടീമിൽ കയറാൻ അവസരം കാത്തിരിക്കുന്ന നിരവധി താരങ്ങൾക്ക് ലങ്കൻ പര്യടനത്തിൽ അവസരം ലഭിച്ചിട്ടുണ്ട്. ടി20 ലോകകപ്പിന് ഒരുങ്ങുന്നതിനാൽ ലങ്കയിലെ ഇവരുടെ പ്രകടനം നിർണായകമാണ്. സെലക്ടർമാർ ഇവരുടെ ലങ്കയിലെ പ്രകടനം വിലയിരുത്തുമെന്ന് വ്യക്തം. 

മൂന്ന് ഏകദിനലും മൂന്ന് ടി20യുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. ശിഖർ ധവാനാണ് രണ്ട് ഫോർമാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റൻ. നിലയിൽ മുംബൈയിൽ ബയോ ബബിളിൽ കഴിയുകയാണ് ലങ്കയിലേക്ക് പുറപ്പെടേണ്ട ഇന്ത്യൻ ടീം. പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പം ലങ്കയിലേക്ക് പോവുന്ന രാഹുൽ ദ്രാവിഡും ക്വാറന്റൈനിലാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'