കായികം

ജര്‍മനിക്കെതിരെ മഴവില്‍ വര്‍ണത്തിലെ ആം ബാന്‍ഡ് അണിയും; എല്‍ജിബിടി സമൂഹത്തിന് പിന്തുണയുമായി ഹാരി കെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

വെംബ്ലി: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ നേരിടാന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ എല്‍ജിബിടി സമൂഹത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഹാരി കെയ്ന്‍. മഴവില്‍ നിറത്തിലെ ആംബാന്‍ഡ് ഇവിടെ കെയ്ന്‍ കയ്യില്‍ ധരിക്കും. 

ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇത് ആദ്യമായാണ് കെയ്ന്‍ മഴവില്‍ നിറത്തിലെ ആംബാന്‍ഡ് അണിയുന്നത്. ജര്‍മന്‍ നായകന്‍ മാനുവല്‍ ന്യൂയര്‍ ജൂണില്‍ ഇറങ്ങിയ എല്ലാ കളിയിലും മഴവില്‍ നിറത്തിലെ ആം ബാന്‍ഡ് അണിഞ്ഞിരുന്നു. 

ലാത്വിയക്കെതിരെ ജൂണ്‍ ഏഴിന് നടന്ന കളിയില്‍ ആം ബാന്‍ഡ് അണിഞ്ഞതിന് പിന്നാലെ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ഹംഗറിക്കും എതിരെ ന്യൂയര്‍ ഇറങ്ങിയത് എല്‍ജിബിടി സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്. 

യൂറോയില്‍ നിറം മങ്ങിയാണ് കെയ്‌നിന്റെ കളി. ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ യൂറോ 2020ലെ തന്റെ ആദ്യ ഗോളും ഹാരി കെയ്‌നിന്റെ മനസിലുണ്ട്. യൂറോയിലെ ഗോള്‍ വരള്‍ച്ച തന്നെ അലോസരപ്പെടുത്തുന്നില്ലെന്നാണ് 2018 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടിലേക്ക് എത്തിയ താരം പറയുന്നത്. കളി ജയിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്