കായികം

ന്യൂസിലാന്‍ഡില്‍ മൂന്നാം ദിനം 36 ഓവറില്‍ ഞങ്ങള്‍ തോറ്റു, ആരും വന്നില്ല പിച്ച് നോക്കാന്‍; സ്പിന്‍ പിച്ച് വിവാദത്തില്‍ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സ്പിന്‍ ട്രാക്കിലേക്ക് വരുമ്പോള്‍ എപ്പോഴും വലിയ ബഹളവും ചര്‍ച്ചകളുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. നാലാം ടെസ്റ്റിന് മുന്‍പായി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോഴാണ് പിച്ച് വിവാദത്തിലെ കോഹ് ലിയുടെ പ്രതികരണം. 

സ്പിന്‍ ട്രാക്കിനെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത് എങ്കില്‍ അവിടെ സന്തുലിതമായ രീതിയില്‍ ചര്‍ച്ച നടന്നതായി പറയാം. സ്പിന്നില്‍ ട്രാക്കില്‍ നാലാം ദിവസമോ, അഞ്ചാം ദിവസമോ കളി ജയിച്ചാല്‍ ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല. എന്നാല്‍ രണ്ട് ദിവസത്തില്‍ കളി തീര്‍ന്നാല്‍ അതവര്‍ക്ക് പ്രശ്‌നമാവും.

ന്യൂസിലാന്‍ഡില്‍ മൂന്നാം ദിനം 36 ഓവര്‍ കൊണ്ട് ഞങ്ങള്‍ തോറ്റു. ആ സമയം നമ്മുടെ ആരും പിച്ചിനെ കുറിച്ച് എഴുതിയില്ല. ന്യൂസിലാന്‍ഡില്‍ ഇന്ത്യ മോശമായി കളിച്ചു എന്ന നിലയിലാണ് അത് വിലയിരുത്തപ്പെട്ടത്. ഒരു പിച്ചിനേയും ആരും കുറ്റം പറഞ്ഞില്ല. പിച്ച് എങ്ങനെ പെരുമാറുന്നു എന്നോ, പന്തില്‍ എത്രമാത്രം വ്യതിചലനമുണ്ടെന്നോ, പിച്ചില്‍ എത്രമാത്രം പുല്ലുണ്ടെന്നോ ആരും നോക്കിയില്ല, കോഹ് ലി പറയുന്നു. 

ഞങ്ങളുടെ ജയത്തിന്റെ രഹസ്യം ഒരു പിച്ചിനെ കുറിച്ചും പറഞ്ഞ് ഞങ്ങള്‍ പരാതിപ്പെട്ടിട്ടില്ല എന്നതാണ്. ഇനിയും അതുപോലെ തന്നെ ഞങ്ങള്‍ കളിക്കും. ഇങ്ങനെ ഒരു വിഷയത്തില്‍ തങ്ങളുടെ ഭാഗം മാത്രമെടുത്ത് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നും കോഹ് ലി ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല