കായികം

ക്ലബിലേക്ക് സ്വാഗതം ചെയ്ത് യുവി; ആറ് പന്തുകളും സിക്‌സര്‍ തൂക്കാന്‍ അനുയോജ്യമായ മാസമാണ് മാര്‍ച്ചെന്ന് ഗിബ്‌സ്- പൊള്ളാര്‍ഡിന് അഭിനന്ദനം

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ഓരോവറിലെ ആറ് പന്തുകളും സിക്‌സര്‍ തൂക്കിയ വെസ്റ്റിന്‍ഡീസ് നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിങും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹര്‍ഷേല്‍ ഗിബ്‌സും. ഇരുവരും ഓരോവറില്‍ ആറ് സിക്‌സുകള്‍ നേരത്തെ നേടിയ താരങ്ങളാണ്. ടി20 ക്രിക്കറ്റില്‍ ഓരോവറിലെ ആറ് പന്തുകളും സിക്‌സ് തൂക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായും പൊള്ളാര്‍ഡ് മാറി. ഗിബ്‌സിന്റെ നേട്ടം ഏകദിന പോരാട്ടത്തിലായിരുന്നു.

ശ്രീലങ്കക്കെതിരായ ഒന്നാം ടി20യിലാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്. ശ്രീലങ്കന്‍ താരം അഖില ധനഞ്ജയയുടെ ഓവറിലാണ് പൊള്ളാര്‍ഡിന്റെ കത്തിക്കയറല്‍. 11 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത് പൊള്ളാര്‍ഡ് വിന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 

ക്ലബിലേക്ക് സ്വാഗതം. പൊള്ളാര്‍ഡ് ആറ് പന്തില്‍ ആറ് സിക്‌സുകള്‍. യു ബ്യൂട്ടി. - എന്നായിരുന്നു യുവരാജിന്റെ ട്വീറ്റ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു യുവരാജിന്റെ ആറ് സിക്‌സുകള്‍. 

മാര്‍ച്ച് മാസം ആറ് പന്തില്‍ ആറ് സിക്‌സടിക്കാനുള്ള പ്രിയപ്പെട്ട മാസമാണ് എന്നായിരുന്നു ഗിബ്‌സിന്റെ ട്വീറ്റ്. താന്‍ സിക്‌സടിച്ചതിന്റെ ദിവസവും പൊള്ളാര്‍ഡ് സിക്‌സടിച്ചതിന്റെ ദിവസവും ചേര്‍ത്തായിരുന്നു ഗിബ്‌സിന്റെ അഭിനന്ദനം. 2007 മാര്‍ച്ചില്‍ ഹോളണ്ടിനെതിരായ ഏകദിന ലോകകപ്പിലായിരുന്നു ഗിബ്‌സിന്റെ ആറ് സിക്‌സുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്