കായികം

 ഇന്ത്യൻ അത് ലറ്റിക് കോച്ച് ‌‌ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ

സമകാലിക മലയാളം ഡെസ്ക്

പട്യാല: ഇന്ത്യൻ അത് ലറ്റിക് കോച്ച് നിക്കോളായ് സ്നെസറേവിനെ (72) മരിച്ച നിലയിൽ കണ്ടെത്തി. പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് 3യിൽ പങ്കെടുക്കാൻ എൻ‌ഐ‌എസിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്സ്) എത്തിയതാണ് അദ്ദേഹം.  

മാർച്ച് രണ്ടിനാണ് നിക്കോളായ് ഇന്ത്യയിലെത്തിയത്. ടോക്യോ ​ഗെയിംസിനുള്ള താരങ്ങളെ പരിശീലിപ്പിക്കുകയായിരുന്നു നിക്കോളായ്. എൻ‌ഐ‌എസിൽ എത്തിയിട്ടും മീറ്റിങ്ങിന് വരാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറി പൂട്ടിയ നിലയിൽ കണ്ടത്. വാതിൽ തകർന്നു അകത്തുകയറിയപ്പോഴാണ് കിടക്കയിൽ മൃതദേഹം കണ്ടത്.

എൻഐഎസ്സിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു