കായികം

എന്താണ് ഉദ്ദേശം? യോഗിയുടെ വേഷത്തില്‍ ധോനി, വൈറലായി ഫോട്ടോ

സമകാലിക മലയാളം ഡെസ്ക്

മേക്ക്ഓവറുകളിലൂടെ ട്രെന്‍ഡ് സെറ്റ് ചെയ്യുന്ന കാര്യത്തില്‍ മുന്‍പിലുണ്ട് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ഇപ്പോള്‍ യോഗിയുടെ വേഷത്തില്‍ എത്തിയാണ് ധോനി ആരാധകരെ കൗതുകത്തിലാക്കുന്നത്.

തല മൊട്ടയടിച്ച് യോഗിയുടെ രൂപത്തില്‍ ഇരിക്കുന്ന ധോനിയുടെ ചിത്രമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ചത്. എന്താണ് ഈ പുതിയ രൂപത്തിന്റെ പിന്നിലെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

ഐപിഎല്‍ പരസ്യത്തിന്റെ ഭാഗമാണ് പുതിയ ലുക്ക് എന്നാണ് സൂചന. യോഗിയുടെ വേഷത്തില്‍ ശാന്തനായിരിക്കുന്ന ധോനി ആരാധകരെ കയ്യിലെടുത്ത് കഴിഞ്ഞു. കളിയിലേക്ക് വരുമ്പോള്‍ ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് ഇത്തവണ ധോനിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഉയര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്