കായികം

ജസ്പ്രീത് ബൂമ്റ വിവാഹിതനായി, ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്റ വിവാഹിതനായി. മോഡലും സ്പോർട്സ് അവതാരികയുമായ സഞ്ജന ഗണേശനാണ് വധു. വളരെ രഹസ്യമായി സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സിഖ് മതാചാരാര പ്രകാരമായിരുന്നു ചടങ്ങുകൾ.

ഗോവയിൽ നടന്ന ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിലൂടെ ബൂമ്റ തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

"സ്നേഹം, അത് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തിയാൽ, നിങ്ങളുടെ ഗതിയെ നയിക്കും."
പ്രണയത്താൽ നയിക്കപ്പെടുന്ന ഞങ്ങൾ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിച്ചു. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ്, ഞങ്ങളുടെ വിവാഹ വാർത്തകളും സന്തോഷവും നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ ഭാ​ഗ്യം", ചിത്രങ്ങൾക്കൊപ്പം ബൂമ്റ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്റ ഇടവേളയെടുത്തത് വിവാഹത്തിന് ഒരുങ്ങാനെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പരമ്പരയിലെ നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന ബൂമ്റയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു.  മലയാളം നടി അനുപമ പരമേശ്വരനുമായി ബന്ധപ്പെടുത്തി ബുമ്‌റയുടെ പേരുയർന്നതും ഈ വിവാഹ വാർത്ത പുറത്തു വന്നതിന് ശേഷമായിരുന്നു. 

2014ൽ മിസ് ഇന്ത്യ പട്ടം ചൂടിയ സഞ്ജന പിന്നീടാണ് ക്രിക്കറ്റ് അവതാരക എന്ന നിലയിലും ശ്രദ്ധേയയാത്. എംടിവിയിലെ ശ്രദ്ധേയ റിയാലിറ്റി ഷോയായ സ്പ്ലിറ്റ്‌സ്‌വില്ലയുടെ ഏഴാം സീസണിലും സഞ്ജന പങ്കെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും