കായികം

'പെലെ 767 ഗോളുകള്‍, റൊണാള്‍ഡോ 770 ഗോളുകള്‍'- ചരിത്രത്തിന്റെ പുതിയ അധ്യായം ഇതാ ഇവിടെ തുടങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് ഇനി പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. കഗ്ലിയാരിക്കെതിരായ പോരാട്ടത്തില്‍ ഹാട്രിക്ക് ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോയുടെ റെക്കോര്‍ഡ് നേട്ടം. 

ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഹാട്രിക്കോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 770 ഗോളുകള്‍ ആയി. പെലയുടെ 767 ഗോളുകള്‍ എന്ന റെക്കോര്‍ഡ് ആണ് റൊണാള്‍ഡോ മറികടന്നത്.

അതേസമയം പെലയ്ക്ക് 757 ഗോളുകള്‍ ആണ് ഔദ്യോഗിക മത്സരങ്ങളില്‍ ഉള്ളത്. എന്നാല്‍ പെലയ്ക്ക് ഇതല്ലാതെയും ഗോളുകള്‍ ഉണ്ട് എന്ന് പെലയുടെ മുന്‍ ക്ലബ് സാവോ പോളോ അവകാശപ്പെട്ടിരുന്നു. 

നേട്ടത്തെ ബഹുമാനിക്കുന്നു എന്നും അതാണ് ഇത്രകാലവും ഈ റെക്കോര്‍ഡിനെ കുറിച്ച് മിണ്ടാതിരുന്നത് എന്നും റൊണാള്‍ഡോ പറഞ്ഞു. ഫുട്‌ബോള്‍ മാറി എന്ന് കരുതി ചരിത്രം മായ്ച്ചു കളയാന്‍ ആകില്ല എന്നും റൊണാള്‍ഡോ പറഞ്ഞു. പെലയുടെ ഫുട്‌ബോള്‍ വീരഗാഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നത് എന്നും അതുകൊണ്ട് തന്നെ ഈ റെക്കോര്‍ഡ് മറികടന്നതില്‍ അഭിമാനം ഉണ്ട് എന്നും റൊണാള്‍ഡോ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല