കായികം

ബ്ലാക്ക്‌മെയിലും പീഡനവും; ബാബര്‍ അസമിനെതിരെ കേസ് എടുക്കാന്‍ ലാഹോര്‍ കോടതി ഉത്തരവ്‌

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബ്ലാക്ക്‌മെയില്‍ ചെയ്യല്‍, ഉപദ്രവമേല്‍പ്പിക്കല്‍ എന്ന കുറ്റങ്ങള്‍ ചുമത്തി അസമിനെതിരെ കേസെടുക്കാനാണ് ലാഹോര്‍ കോടതി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട് നിര്‍ദേശിച്ചത്. 

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് അസമിനെതിരെ പരാതി നല്‍കിയ ഹമിസ മുക്തര്‍ എന്ന യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശം. ബാബര്‍ അസം ലൈംഗീകമായി തന്നെ ചൂഷണം ചെയ്‌തെന്ന ആരോപണവുമായി കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയ യുവതി തന്നെയാണ് ഇത്. 

എന്നാല്‍ ബാബര്‍ അസമിന് നോട്ടീസ് അയക്കാതെ ഇറക്കിയ കോടതി ഉത്തരവ് അസമിന്റെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നാണ് അസമിന്റെ അഭിഭാഷകരുടെ വാദം. കളിയിലേക്ക് വരുമ്പോള്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനമാണ് ബാബര്‍ അസമിന് മുന്‍പിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍