കായികം

'നിലവാരമില്ലാത്ത പിച്ച്, നിലവാരമില്ലാത്ത ഇംഗ്ലണ്ട് ടീം'; ഇന്ത്യയുടെ പരമ്പര ജയത്തെ പരിഹസിച്ച് വെങ്‌സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തെ പരിഹസിച്ച് മുന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. നിലവാരം കുറഞ്ഞ പിച്ചില്‍, നിലവാരം കുറഞ്ഞ എതിരാളികള്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര നേടിയതെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

ഫുള്‍ സ്‌ട്രെങ്ത്തില്‍ വന്ന ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ വെച്ച് തോല്‍പ്പിച്ചതില്‍ എങ്ങനെ പ്രശംസിച്ചാലും മതിയാവില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ അങ്ങനെയല്ല. ആശ്വിനില്‍ നിന്നോ, അക്‌സര്‍ പട്ടേലില്‍ നിന്നോ ക്രഡിറ്റ് തട്ടിക്കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്തത് പരിചയസമ്പത്തില്ലാത്തവരെ പോലെയാണ്, വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഒരു അര്‍ഥവുമില്ലാത്തതാണ്. ഏകദിനത്തിലും ടി20യിലും റൊട്ടേഷന്‍ ആവാം. എന്നാല്‍ ടെസ്റ്റില്‍ അത് ഒരിക്കലും പാടില്ല. ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെയാണ് ഇറക്കേണ്ടത്. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് പോവുകയും, വിശ്രമിക്കുകയും ചെയ്തു. ഈ പോളിസി അവര്‍ പുനര്‍ അവലോകനം ചെയ്യണം, വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്