കായികം

ഏകദിനം 3-0ന് ഇന്ത്യ തൂത്തുവാരും; പ്രവചനവുമായി മൈക്കല്‍ വോണ്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ വിജയിയെ പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. 3-0ന് ഇന്ത്യ പരമ്പര തൂത്തുവാരുമെന്നാണ് മൈക്കല്‍ വോണിന്റെ പ്രവചനം. റൂട്ട്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരില്ലാതെ ഇറങ്ങുന്നത് ചൂണ്ടിയാണ് വോണ്‍ ഇന്ത്യക്ക് എല്ലാ സാധ്യതകയും കല്‍പ്പിക്കുന്നത്. 

വലത് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ക്ക് ഏകദിന പരമ്പര നഷ്ടമായത്. ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങി. ടി20 പരമ്പരയോടെയാണ് ആര്‍ച്ചറുടെ പരിക്ക് വഷളായത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആര്‍ച്ചറുടെ പരിക്ക് വിശകലനം ചെയ്യും. ഐപിഎല്ലിന്റെ തുടക്കം ആര്‍ച്ചര്‍ക്ക് നഷ്ടമാവുമെന്ന് ഉറപ്പാണ്.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ജാക്ക് ബോള്‍, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് മലന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായി ടീമില്‍ തുടരും. 

ഇംഗ്ലണ്ടിന്റെ ഏകദിന ടീം: മോര്‍ഗന്‍, മൊയിന്‍ അലി, ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, ബട്ട്‌ലര്‍, സാം കറാന്‍, ടോം കറാന്‍, ലിവിങ്‌സ്റ്റണ്‍, പാര്‍ക്കിന്‍സണ്‍, ആദില്‍ റാഷിദ്, ജാസന്‍ റോയ്, ബെന്‍ സ്‌റ്റോക്ക്‌സ്, റീസ് തോപ്ലേ, മാര്‍ക്ക് വുഡ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു