കായികം

'ഇതാണ് എക്കാലത്തേയും മികച്ച ഇന്ത്യന്‍ ടീം'; വിന്‍ഡിസ് ഇതിഹാസത്തിന്റെ പ്രശംസ

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമാണ് ഇതെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡ്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള കളിക്കാര്‍ അവരുടെ മുന്‍ തലമുറയേക്കാള്‍ കായികക്ഷമതയുള്ളവരാണെന്ന് ലോയ്ഡ് പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ പിന്നില്‍ നിന്നാണ് അവര്‍ ഭൂരിഭാഗം സമയത്തും തിരികെ കയറി വന്നത്. അത് വിസ്മയിപ്പിക്കുന്നതാണ്. ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ഈ ടീമിന്റെ പ്രകടനത്തെ വിലയിരുത്തിയാല്‍ നിങ്ങള്‍ക്ക് മനസിലാവും ഇതാണ് എക്കാലത്തേയും മികച്ച ഇന്ത്യന്‍ ടീം എന്ന്...ലോയിഡ് പറഞ്ഞു. 

കായികക്ഷമതയിലും, പ്രൊഫഷണലിസത്തിലും ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നു. ബൂമ്രയുടെ സാന്നിധ്യം ഇന്ത്യയെ അപകടകാരികളാക്കുന്നു. ടീം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ രക്ഷകനായി ബൂമ്ര എത്തുന്നു. പന്ത് സ്വീങ് ചെയ്യിക്കണം, അപകടകരമായ ബൗണ്‍സറുകള്‍ എറിഞ്ഞ് ബാറ്റ്‌സ്മാനെ ഞെട്ടിക്കാനും, സ്ലോ ഡെലിവറികളിലൂടെ ബാറ്റ്‌സ്മാനെ കബളിപ്പിക്കാനും ബൂമ്രക്ക് കഴിയും. 

ഇതുകൊണ്ടെല്ലാമാണ് ഇന്ത്യ ഇപ്പോള്‍ മികച്ച കളിക്കാരുടെ സംഘമാവുന്നത് എന്നും ലോയിഡ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളാണ് ബൂമ്ര കളിച്ചത്. വിവാഹത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഇടവേള എടുത്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു