കായികം

രണ്ടാം ഏകദിനം: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്, റിഷഭ് പന്ത് ടീമില്‍

സമകാലിക മലയാളം ഡെസ്ക്

പുനെ: രണ്ടാം ഏകദിനത്തിലും ടോസ് ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിലേതിന് സമാനമായി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. 

ശ്രേയസ് അയ്യറിന് പകരം റിഷഭ് പന്ത് ടീമിലേക്ക് എത്തിയത് മാത്രമാണ് ഇന്ത്യന്‍ പ്ലേയിങ് ഇലവനിലെ മാറ്റം. ആദ്യ ഏകദിനത്തില്‍ കെ എല്‍ രാഹുലായിരുന്നു വിക്കറ്റിന് പിന്നില്‍. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടതോടെ പന്ത് തന്നെയാണ് രണ്ടാം ഏകദിനത്തില്‍ ഗ്ലൗസ് അണിയുന്നത്. 

ഇംഗ്ലണ്ടിന് വേണ്ടി ലിവിങ്സ്റ്റണ്‍ അരങ്ങേറ്റം കുറിക്കും. ഡേവിഡ് മലന്‍, ടോപ്ലി എന്നിവരും ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. ബാറ്റ്‌സ്മാന്മാര്‍ക്ക് സാധ്യതയുള്ള പിച്ചാണ് രണ്ടാം ഏകദിനത്തിനായും ഒരുങ്ങിയിരിക്കുന്നത്. ജയിച്ചാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യക്ക് ഇവിടെ സ്വന്തമാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത