കായികം

സഹായഹസ്തം നീട്ടി രഹാനെയും, 30 ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകും

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡിന്റെ രണ്ടാം തരം​ഗം രൂക്ഷമാകവെ സഹായഹസ്തവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം അജങ്ക്യാ രഹാനേയും. 30 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വായു മിഷനായി രഹാനെ നൽകിയത്.

മുംബൈ ചേംബർ ഓഫ് കൊമേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. രഹാനെ നൽകിയ ഓക്സിജൻ കോൺസൻട്രേറ്ററുകൾ കോവിഡ് വ്യാപനം രൂക്ഷമാ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കും. കൊൽക്കത്ത പേസർ പാറ്റ് കമിൻസ് ആണ് 50000 ഡോളർ ധനസഹായം പ്രഖ്യാപിച്ച് ആദ്യം എത്തിയത്. 

ബ്രെറ്റ് ലീ ഒരു ബിറ്റ് കൊയിൻ നൽകിയപ്പോൾ സച്ചിൻ ഒരു കോടി രൂപ സംഭവാന ചെയ്തു. ഐപിഎൽ പ്രതിഫലത്തിന്റെ ഒരു ഭാ​ഗമാണ് വിൻഡിസ് ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ പ്രഖ്യാപിച്ചത്. ശിഖർ ധവാൻ 20 ലക്ഷം രൂപ നൽകുന്നതിനൊപ്പം സീസണിൽ ലഭിക്കുന്ന വ്യക്തി​ഗത അവാർഡുകളുടെ തുക നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ