കായികം

ഒരു വൈറസ് പിടികൂടിയിരുന്നു, അതിനെ പൃഥ്വി ഷാ എടുത്തു കളഞ്ഞു: അജയ് ജഡേജ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തന്റെ ബാറ്റിങ്ങിനെ അലട്ടിയിരുന്ന ഒരു വൈറസിനെ പൃഥ്വി ഷാ എടുത്തു കളഞ്ഞതായി ഇന്ത്യൻ മുൻ താരം അജയ് ജഡേജ. കഴിഞ്ഞ വർഷം ഏതോ വൈറസ് പൃഥ്വിയുടെ സാങ്കേതികത്വത്തിലേക്കോ മനസിലേക്കോ നുഴഞ്ഞു കയറിയിരുന്നതായി അജയ് ജഡേജ പറഞ്ഞു. 

ഒരു ഞെട്ടലിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വന്ന വിധം വെച്ച് നോക്കുമ്പോൾ പൃഥ്വി ഷാ വളരെ വ്യത്യസ്തനായ കളിക്കാരനാണെന്ന് കാണാം. ഒരു ഓർഡിനറി കളിക്കാരന് ആയാലും ഏത് ലെവലിൽ കളിക്കുന്നതായാലും ആദ്യത്തെ വർഷം എളുപ്പമായി തോന്നും. എന്നാ‌ൽ രണ്ടാം വർഷം എല്ലാവരേയും പിന്നിലാക്കാൻ സാധിച്ചാൽ മറ്റെല്ലാവരേയും പിന്നിലാക്കാൻ ആ താരത്തിന് കഴിയും, ജഡേജ പറഞ്ഞു. 

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് പൃഥ്വി ഷാുടെ സാങ്കേതികത്വം ചോദ്യം ചെയ്യപ്പെട്ടത്. ബാറ്റിനും പാഡിനും ഇടയിൽ വന്ന ​ഗ്യാപ്പിലൂടെ തുടരെ ര‌ണ്ട് വട്ടവും പൃഥ്വി വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ​ഗാവസ്കർ ഉൾപ്പെടെയുള്ളവർ പൃഥ്വിക്കെതിരെ തിരിഞ്ഞു. എന്നാൽ ഡൊമസ്റ്റിക് ക്രിക്കറ്റിൽ തുടരെ സെഞ്ചുറികളുമായി പൃഥ്വി തിരിച്ചടിച്ചു. ഐപിഎല്ലിലും തന്റെ ഫോം നിലനിർത്താൻ പൃഥ്വിക്ക് കഴിഞ്ഞു, 

‌ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ടീമിൽ നിന്ന് ‌ഒഴിവാക്കപ്പെട്ടപ്പോൾ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ശ്രമം നടത്തിയതായി പൃഥ്വി പറയുന്നു. വിജയ് ഹസാരെയിൽ ഉൾപ്പെടെ ചെറിയ കാര്യങ്ങൾ മെച്ചപ്പെടുത്തിയത് എനിക്ക് വലിയ ​ഗുണം ചെയ്തു. സ്റ്റാൻസിൽ വരുത്തിയ ചെറിയ മാറ്റം തന്ന സഹായിച്ചതായും പൃഥ്വി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ