കായികം

ക്യാപ്റ്റൻസി മത്സരം ശിഖർ ധവാനും ഹർദിക്കും തമ്മിൽ; ഫിറ്റ്നസ് വീണ്ടെടുത്താൽ ശ്രേയസ് നയിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നതാര് എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ നായകത്വത്തിലേക്ക് എത്തുന്നതിൽ ശിഖർ ധവാനും ഹർദിക് പാണ്ഡ്യയും തമ്മിലാണ് മത്സരം എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനത്തിന്റെ സമയമാണ് മറ്റൊരു ടീമിനെ വൈറ്റ്ബോൾ പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്ക് അയക്കുന്നത്. രോഹിത്, കോഹ് ലി എന്നിവർ ടെസ്റ്റ് ടീമിനൊപ്പമായിരിക്കെ ആരായിരിക്കും വൈറ്റ്ബോൾ ടീമിനെ നയിക്കുക എന്ന് അറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. 

പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ലങ്കൻ പര്യടനത്തിന്റെ സമയമാവുമ്പോഴേക്കും തിരിച്ചെത്താൻ കഴിയുമോ എന്ന് വ്യക്തമല്ല. തിരിച്ചെത്തിയാൽ ശ്രേയസിന്റെ കൈകളിലേക്കാവും നായക സ്ഥാനം നൽകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ശ്രേയസിന്റെ അഭാവം വന്നാൽ ഹർദിക്, ധവാൻ എന്നിവരെയാണ് പരി​ഗണിക്കുന്നത്. 

ബൗളിങ്ങിൽ ഹർദിക്കിനെ കൂടുതലായി പ്രയോജനപ്പെടുത്താൻ സാധിക്കാത്തതും ബാറ്റിങ്ങിൽ താളം കണ്ടെത്താനാവാത്തതും ഹർദിക്കിന് തിരിച്ചടിയാണ്. എന്നാൽ ഹർദിക്കിലെ എക്സ് ഫാക്ടർ പരി​ഗണിക്കുന്നു എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഹർദിക്കിനേക്കാൾ മുൻതൂക്കം ഇവിടെ ധവാനാണ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളും ധവാന് നല്ലതായിരുന്നു. ടീമിലെ സീനിയർ താരവുമാണ് ധവാൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു