കായികം

റൊണാൾഡിഞ്ഞോയ്ക്കും യുഎഇയുടെ ​ഗോൾഡൻ വിസ; പത്ത് വർഷം കാലാവധി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ബ്രസീലിയൻ മുൻ താരം റൊണാൾ‍ഡി‍ഞ്ഞോയ്ക്ക് യുഎഇയുടെ ​ഗോൾഡൻ വിസ. 10 വർഷത്തേക്കാണ് ​ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ​ഗോൾഡൻ വിസ അടിച്ച പാസ്പോർട്ട് യുഎഇ റൊണാൾ‍ഡി‍ഞ്ഞോയ്ക്ക് കൈമാറി. 

കൂടുതൽ പ്രമുഖരിലേക്ക് ​ഗോൾഡൻ വിസ എത്തിക്കാനുള്ള യുഎഇ മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഭാ​ഗമായാണ് നീക്കം. വിവിധ മേഖലകളിൽ സംഭവാനകൾ നൽകിയ പ്രമുഖ വ്യക്തികൾക്കാണ് ​ഗോൾഡൻ വിസ നൽകുന്നത്. നേരത്തെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പോൾ പോ​ഗ്ബ, റോബർട്ടോ കാർലോസ്, ലുകാകു, ദ്രോ​ഗ്ബ എന്നീ ഫുട്ബോൾ താരങ്ങൾക്കും ടെന്നീസ് താരം ജോക്കോവിച്ചിനും യുഎഇ ​ഗോൾഡ വിസ അനുവദിച്ചിരുന്നു. 

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫീസിൽ വെച്ചാണ് റൊണാൾഡിഞ്ഞോയ്ക്ക് ​ഗോൾഡൻ വിസ കൈമാറിയത്. നേരത്തെ വ്യാജ പാസ്പോർട്ടിന്റെ പേരിൽ റൊണാൾഡിഞ്ഞോയ്ക്ക് പാരാ​ഗ്വെ ജയിലിൽ കഴിയേണ്ടി വന്നിരുന്നു. വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് രാജ്യത്ത് പ്രവേശിച്ചെന്നായിരുന്നു കേസ്. 

ബാഴ്സ, പിഎസ്ജി, എസി മിലാൻ എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ച താരമാണ് ക്രിസ്റ്റ്യാനോ. 2005ൽ ബാലൻ ഡി ഓർ താരത്തെ തേടിയെത്തി. 2002ലെ ബ്രസീലിന്റെ കിരീട നേട്ടത്തിൽ നിർണായകമായിരുന്നു റൊണാൾഡിഞ്ഞോയുടെ നീക്കങ്ങൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്