കായികം

ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഐപിഎല്‍ ഫൈനലില്‍ ജയിച്ചില്ലേ? ഭരത് അരുണിന്റേത് തരംതാണ പരാമര്‍ശം: ഹര്‍ഭജന്‍ സിങ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോസ് ജയിച്ചിരുന്നു എങ്കില്‍ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ കഥ മറ്റൊന്നാവുമായിരുന്നു എന്ന ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണിന്റെ പരാമര്‍ശം തള്ളി ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. പരിശീലകര്‍ ഇത്തരം മോശം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. 

ആദ്യം ബാറ്റ് ചെയ്തിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം നേടിയില്ലേ? 190 റണ്‍സ് ആണ് അവര്‍ സ്‌കോര്‍ ചെയ്തത്. നിങ്ങള്‍ റണ്‍സ് കണ്ടെത്തണം. പ്രതീക്ഷകള്‍ക്കൊത്ത് നമ്മള്‍ ഉയര്‍ന്നില്ല. വേണ്ടത് പോലെ നമ്മള്‍ കളിച്ചില്ല. ഇതൊക്കെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്, ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

ടോസ് നഷ്ടപ്പെട്ട ടീമുകളും കളി ജയിച്ചില്ലേ?

ടോസ് ജയിച്ചിരുന്നു എങ്കില്‍ കളിയും ജയിക്കും എന്ന രീതിയില്‍ അല്ല കാര്യങ്ങള്‍ പോകുന്നത്. ടോസ് ജയിക്കാതേയും ടീമുകള്‍ കളി ജയിച്ചില്ല. പുരോഗമിച്ചിട്ടില്ലാത്ത ടീമുകളാണ് ഇത്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുക. എന്നാല്‍ ഇന്ത്യ കരുത്തരായ ടീമാണ്. ചാമ്പ്യന്‍ യൂണിറ്റാണ്. നമ്മള്‍ നന്നായി കളിച്ചില്ല. അങ്ങനെ സംഭവിക്കും. അത് അംഗീകരിക്കുക. അതൊരു പ്രശ്‌നമല്ല. എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഇനിയും അവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പിച്ച് മുന്‍പോട്ട് പോകേണ്ടതുണ്ട് എന്നും ഹര്‍ഭജന്‍ ഓര്‍മിപ്പിച്ചു. 

ടോസ് നഷ്ടമായതും ബയോ ബബിളില്‍ തുടരെ കഴിയേണ്ടി വന്നതിന്റെ അസ്വസ്ഥതയുമാണ് ട്വന്റി20 ലോകകപ്പില്‍ തിരിച്ചടിയായത് എന്നാണ് ഭരത് അരുണ്‍ പറഞ്ഞത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് കളിയിലും ഇന്ത്യ തോറ്റിരുന്നു. ആദ്യ കളിയില്‍ പാകിസ്ഥാനോടും രണ്ടാമത്തേതില്‍ ന്യൂസിലാന്‍ഡിനോടുമാണ് തോറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി