കായികം

ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര; രഹാനേയും രോഹിത്തും തമ്മില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തില്‍ രഹാനെ, രോഹിത് എന്നിവര്‍ തമ്മിലാവും ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് എത്താന്‍ മത്സരം. 

അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും എന്നാണ് സൂചന. ബൂമ്ര, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കും വിശ്രമം ലഭിച്ചേക്കും. കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ആയിരിക്കും കോഹ് ലിക്ക് വിശ്രമം അനുവദിക്കുക. 

രണ്ടാം ടെസ്റ്റോടെ കോഹ്‌ലി ടീമിനൊപ്പം ചേരും

മുംബൈ ടെസ്‌റ്റോടെ കോഹ് ലി ടീമിനൊപ്പം ചേരും. ഡിസംബര്‍ രണ്ടാം വാരത്തോടെ ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കയിലേക്ക് തിരിക്കും. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത്തിനെ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റില്‍ കോഹ്‌ലിക്ക് വിശ്രമം നല്‍കുമ്പോള്‍ രോഹിത്തിന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയും നല്‍കുമോ എന്നതാണ് ആകാംക്ഷ ഉണര്‍ത്തുന്നത്. 

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ കോഹ് ലിയുടെ അഭാവത്തില്‍ രഹാനെയ്ക്ക് ക്യാപ്റ്റന്‍സി നല്‍കാനാണ് സാധ്യത. വൃധിമാന്‍ സാഹ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി തുടരും. ആന്ധ്രയുടെ കെഎസ് ഭരത് ആയിരിക്കും സെക്കന്‍ഡ് വിക്കറ്റ് കീപ്പര്‍. 

നവംബര്‍ 17നാണ് ന്യൂസിലാന്‍ഡിന് എതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയ്ക്കുള്ള ടീം മൂന്ന് ദിവസത്തെ ക്വാറന്റൈനിന് ശേഷമായിരിക്കും ടീമിനൊപ്പം ചേരുക. ട്വന്റി20 ടീമിനും പിന്നാലെ വരുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും ഉള്‍പ്പെടുന്ന കളിക്കാര്‍ മൂന്ന് മാസം ബബിളില്‍ കഴിയേണ്ടതായി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല