കായികം

സയിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ അടിച്ചൊതുക്കി തമിഴ്‌നാട്, സഞ്ജുവും കൂട്ടരും ക്വാര്‍ട്ടറില്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോറ്റ് കേരളം പുറത്ത്. കേരളം മുന്‍പില്‍ വെച്ച 182 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് തമിഴ്‌നാട് മറികടന്നു. 

182 റണ്‍സ് പിന്തുടര്‍ന്ന തമിഴ്‌നാട് മികച്ച രീതിയിലാണ് ബാറ്റ് വീശി തുടങ്ങിയത്. അഞ്ച് ഓവറില്‍ അവരുടെ സ്‌കോര്‍ 50 റണ്‍സും 10 ഓവറില്‍ നൂറും പിന്നിട്ടു. എന്നാല്‍ 13 ഓവര്‍ മുതല്‍ തമിഴ്‌നാടിനെ സമ്മര്‍ദത്തിലാക്കാന്‍ കേരളത്തിന് കഴിഞ്ഞു. 46 റണ്‍സ് എടുത്ത് നിന്ന് സായ് സുദര്‍ശനെ മിഥുന്‍ എസ് മടക്കിയതോടെയാണ് കേരളം കളിയിലേക്ക് തിരികെ എത്തിയത്. 

എന്നാല്‍ റണ്‍റേറ്റ് ഉയര്‍ന്ന് വന്നതോടെ സഞ്ജയ് കേരള ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. 22 പന്തില്‍ നിന്ന് 32 റണ്‍സ് എടുത്ത സഞ്ജയ് മടങ്ങുമ്പോള്‍ തമിഴ്‌നാട് വിജത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു. ഷാരൂഖ് ഖാന്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടി. വിജയ് ശങ്കര്‍ 26 പന്തില്‍ നിന്ന് 33 റണ്‍സും എടുത്തു.

വിഷ്ണു വിനോദിന്റെ വെടിക്കെട്ട്‌

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അവസാന ഓവറുകളില്‍ വിഷ്ണു വിനോദ് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് ആണ് സ്‌കോര്‍ ഉയര്‍ത്താന്‍ തുണച്ചത്. 26 പന്തില്‍ നിന്ന് 2 ഫോറും ഏഴ് സിക്‌സും പറത്തി 65 റണ്‍സ് ആണ് വിഷ്ണു വിനോദ് അടിച്ചെടുത്തത്. സ്‌െ്രെടക്ക്‌റേറ്റ് 250. 22 പന്തില്‍ വിഷ്ണു അര്‍ധ ശതകം പിന്നിട്ടു. അവസാന മൂന്ന് ഓവറില്‍ 56 റണ്‍സ് ആണ് വിഷ്ണു അടിച്ചെടുത്തത്.

കേരള സ്‌കോര്‍ 45ലേക്ക് എത്തിയപ്പോള്‍ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായി. എന്നാല്‍ രോഹന്‍ അര്‍ധ ശതകം കണ്ടെത്തി. സച്ചിന്‍ ബേബില്‍ 32 പന്തില്‍ നിന്നാണ് 33 റണ്‍സിലേക്ക് എത്തിയത്. സഞ്ജു സാംസണ്‍ പൂജ്യത്തിന് മടങ്ങുക കൂടി ചെയ്തതോടെ തമിഴ്‌നാടിന് മുന്‍പില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തുക എന്ന കേരളത്തിന്റെ പ്രതിക്ഷകള്‍ അവസാനിച്ചിരുന്നു. ഇവിടെയാണ് തന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി വിഷ്ണു വിനോദ് കേരളത്തെ കരകയറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി