കായികം

'ആ വെടിക്കെട്ടിന് പിന്നിലെ പ്രചോദനം കുമാര്‍ സംഗക്കാര'; ശിവം ദുബെയുടെ വെളിപ്പെടുത്തല്‍ 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: യുഎഇയില്‍ എത്തിയതിന് ശേഷം പ്ലേയിങ് ഇലവനില്‍ ശിവം ദുബെയ്ക്ക് ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ ഹാര്‍ഡ് ഹിറ്റിങ്ങിലൂടെ ദുബെ കളം നിറഞ്ഞു. തന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ക്രഡിറ്റ് കുമാര്‍ സംഗക്കാരയ്ക്കാണ് ശിവം ദുബെ നല്‍കുന്നത്. 

ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചു. നല്ല സ്‌ട്രൈക്ക്‌റേറ്റ് കണ്ടെത്തി മുന്‍പോട്ട് പോവുകയാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്. തുടക്കം മുതല്‍ പോസിറ്റീവായാണ് ഞാന്‍ കളിച്ചത്. എല്ലായ്‌പ്പോഴും പോസിറ്റീവായിരിക്കാനാണ് സംഗക്കാര എന്നോട് പറഞ്ഞത്. കാരണം എന്റെ കഴിവ് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. കളികള്‍ ജയിക്കാന്‍ എനിക്കാവും എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഞാന്‍ അത് ചെയ്തു. സംഗയ്ക്ക് നന്ദി, ദുബെ പറഞ്ഞു. 

42 പന്തില്‍ നിന്ന് 64 റണ്‍സ് ആണ് ദുബെ അടിച്ചെടുത്തത്. നാല് ഫോറും നാല് സിക്‌സും ദുബെയുടെ ബാറ്റില്‍ നിന്ന് വന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍പില്‍ വെച്ച 190 റണ്‍സ് വിജയ ലക്ഷ്യം 15 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. 

വലിയ വിജയ ലക്ഷ്യമായിട്ടും സമ്മര്‍ദമില്ലാതെ കളിക്കാന്‍ ഓപ്പണര്‍മാരുടെ മികച്ച പ്രകടനം രാജസ്ഥാനെ തുണച്ചു. 5.2 ഓവറില്‍ രാജസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴുമ്പോഴേക്കും സ്‌കോര്‍ 77ല്‍ എത്തിയിരുന്നു. 21 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് യശസ്വി ജയ്‌സ്വാല്‍ 50 റണ്‍സ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി