കായികം

ടി20യില്‍ പുതിയ ചരിത്രം രചിച്ച് ബാബര്‍ അസം; റെക്കോര്‍ഡ് നേട്ടത്തില്‍ പിന്തള്ളിയത് ഗെയ്‌ലിനെ

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി പാകിസ്ഥാന്‍ ബാറ്റിങ് സെന്‍സെഷനും നായകനുമായ ബാബര്‍ അസം. ടി20 പോരാട്ടത്തിലാണ് അസമിന്റെ പുതിയ റെക്കോര്‍ഡ് നേട്ടം. പിന്തള്ളിയതാകട്ടെ യുനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലിനെ. 

ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7,000 റണ്‍സുകള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന അപൂര്‍വ റെക്കോര്‍ഡിലാണ് പാക് നായകന്‍ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്. പാകിസ്ഥാനില്‍ നടക്കുന്ന ദേശീയ ടി20 പോരാട്ടത്തില്‍ സെന്‍ട്രല്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയ താരം സതേണ്‍ പഞ്ചാബിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ പോരാട്ടം നടക്കാതെ വന്നതോടെ ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ക്ക് തയ്യാറെടുപ്പിന്റെ ഭാഗമായാണ് ദേശീയ ക്രിക്കറ്റ് കപ്പ് എന്ന പേരില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പോരാട്ടം സംഘടിപ്പിച്ചത്. മത്സരത്തില്‍ 59 റണ്‍സുമായി ബാബര്‍ പുറത്താകാതെ നിന്നു. 

187 ഇന്നിങ്‌സുകള്‍ കളിച്ചാണ് ബാബര്‍ ഏഴായിരം റണ്‍സ് പിന്നിട്ടത്. വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 192 ഇന്നിങ്‌സുകള്‍ കളിച്ചാണ് ഏഴായിരം പിന്നിട്ടത്. 

നേരത്തെ ഇതേ ടൂര്‍ണമെന്റില്‍ ടി20യിലെ ആറാം സെഞ്ച്വറി നേടി ബാബര്‍ കോഹ്‌ലിയെ പിന്തള്ളിയിരുന്നു. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബാബറിനായി. രോഹിത് ശര്‍മ, ഷെയ്ന്‍ വാട്‌സന്‍ എന്നിവരാണ് ആദ്യ രണ്ട് സ്ഥനങ്ങളില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ