കായികം

'നായയുടെ മാംസം കഴിക്കുന്നവര്‍'; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകരുടെ പാട്ടില്‍ വംശീയ അധിക്ഷേപം, പിന്മാറണമെന്ന് സൗത്ത് കൊറിയന്‍ താരം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: തനിക്ക് ആദരവര്‍പ്പിച്ചു കൊണ്ട് പാടുന്ന പാട്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ പിന്മാറണം എന്ന് റെഡ്‌സ് മുന്‍ താരം പാര്‍ക്ക് ജി സുങ്. നായയുടെ മാംസം കഴിക്കുന്നവര്‍ എന്ന് ആ പാട്ടില്‍ പറയുന്നത് മറ്റ് കൊറിയന്‍ കളിക്കാരെ വംശിയമായി അധിക്ഷേപിക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരം പറഞ്ഞു. 

ഏഴ് സീസണുകളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ച താരമാണ് പാര്‍ക് ജി സുങ്. ഇപ്പോഴും യുനൈറ്റഡ് ആരാധകരുടെ ആരാധനാപാത്രമാണ് ജി സുങ്. എന്നാല്‍ തന്നെ പ്രകീര്‍ത്തിച്ചുള്ള പാട്ടില്‍ സൗത്ത് കൊറിയയെ കുറിച്ച് നെഗറ്റീവ് ചിന്ത വരാന്‍ ഇടയാക്കും എന്ന് അദ്ദേഹം പറയുന്നു. 

15 വര്‍ഷം മുന്‍പ് അവര്‍ എനിക്ക് വേണ്ടി പാട്ടുണ്ടാക്കിയപ്പോള്‍ അഭിമാനം തോന്നിയിരുന്നു. എന്നാല്‍ ആ പാട്ടിലെ വരികള്‍ എന്നെ അസ്വസ്ഥനാക്കി. എങ്കിലും മാഞ്ചസ്റ്ററിലെ സംസ്‌കാരം അറിയാതിരുന്ന ഞാന്‍ അത് അംഗീകരിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറി കഴിഞ്ഞു.

നായയുടെ മാംസം കഴിക്കുമായിരുന്നു എന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തലമുറ അതിനെ വെറുക്കുന്നു. ആ സംസ്‌കാരം മാറി കഴിഞ്ഞു. അതിനാല്‍ ഇപ്പോഴത്തെ കളിക്കാര്‍ ആ പാട്ട് കേള്‍ക്കേണ്ടി വരുന്നത് എന്നെ വിഷമിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു