കായികം

അത് നോ ബോളോ വൈഡോ? ബ്രാവോയുടെ ഡെലിവറിയിലെ അമ്പയറുടെ തീരുമാനം വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരിലെ അവസാന ഓവറില്‍ അമ്പയര്‍ വൈഡ് വിളിച്ച തീരുമാനം വിവാദത്തില്‍. ഡല്‍ഹി ഇന്നിങ്‌സിന്റെ അവസാന ഓവറിലെ ബ്രാവോയുടെ രണ്ടാമത്തെ ഡെലിവറി നോ ബോള്‍ ആണെന്നാണ് സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

അവസാന ഓവറില്‍ ആറ് റണ്‍സ് ആണ് ബ്രാവോയ്ക്ക് പ്രതിരോധിക്കേണ്ടതായിരുന്നത്. എന്നാല്‍ രണ്ടാമത്തെ ഓവറില്‍ തന്നെ രണ്ട് എക്‌സ്ട്രാ റണ്‍സ് ഡല്‍ഹിക്ക് ലഭിച്ചു. ബ്രാവോയുടെ പിച്ചില്‍ കുത്തുക പോലും ചെയ്യാതെ പോയ ഡെലിവറിയില്‍ ആദ്യം അമ്പയര്‍ നോ ബോള്‍ ആണ് വിളിച്ചത്. പിന്നാലെ ഇത് വൈഡാക്കി. 

ധോനിയേയും വെട്ടിച്ച് പോയ പന്ത് ഷോര്‍ഡ് തേര്‍ഡ് മാന്‍ ഡൈവ് ചെയ്താണ് ബൗണ്ടറി കടക്കാതെ തടഞ്ഞത്. ഈ സമയം ഹെറ്റ്മയര്‍ ഒരു റണ്‍സ് ഓടി എടുത്തിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ നിയമം അനുസരിച്ച് പന്ത് പൂര്‍ണമായും പിച്ചിന് പുറത്ത് കുത്തിയാല്‍ നോ ബോള്‍ വിളിക്കണം എന്നാണ് ചട്ടം. 

ഇങ്ങനെ നോബോള്‍ വിളിച്ചിരുന്നു എങ്കില്‍ ഡല്‍ഹിക്ക് ഫ്രീ ഹിറ്റ് ലഭിക്കുമായിരുന്നു. ഡല്‍ഹിക്ക് ജയിക്കാന്‍ 5 പന്തില്‍ നിന്ന് നാല് റണ്‍സ് വേണ്ട സമയമായിരുന്നു അത്. അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ അക്‌സര്‍ പട്ടേലിനെ ബ്രാവോ പുറത്താക്കി. എന്നാല്‍ നാലാമത്തെ പന്തില്‍ ബൗണ്ടറി നേടി ബ്രാവോ ഡല്‍ഹിയുടെ ജയം ഉറപ്പാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ