കായികം

അവസാന ഓവറിൽ ജയിക്കാൻ 15 റൺസ്, ലാസ്റ്റ് ബോൾ സിക്സ് പറത്തി ഭരത്; ഡൽഹിയെ തകർത്ത് ബാംഗ്ലൂർ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്‌: അവസാന പന്തുവരെ ആവേശം നിറഞ്ഞ ഡൽഹി-ബാംഗ്ലൂർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് ജയം. ഏഴുവിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിനെ ബാംഗ്ലൂർ തകർത്തത്. ഡൽഹി ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനെ അവസാന പന്തിൽ സിക്‌സടിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതാണ് ജയത്തിലെത്തിച്ചത്. 

78 റൺസെടുത്ത ഭരതും 51 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലുമാണ് ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്. ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവർ. ഡൽഹിക്കായി ആവേശ് ഖാൻ ബോളെറിഞ്ഞു. ആദ്യ പന്തിൽ മാക്‌സ്‌വെൽ ഫോറടിച്ചു. തൊട്ടടുത്ത പന്തിൽ രണ്ട് റൺസ് നേടി. മൂന്നാം പന്ത് ലെഗ് ബൈ ആയി ഒരു റൺസ് ലഭിച്ചു. നാലാം പന്തിൽ റൺസെടുക്കാൻ സാധിച്ചില്ല. ഇതോടെ അവസാന രണ്ട് പന്തിൽ എട്ടുറൺസായി വിജയലക്ഷ്യം. അഞ്ചാം പന്തിൽ നേടാനായത് രണ്ട് റൺസ് മാത്രം. ഇതോടെ അവസാന പന്തിൽ സിക്‌സടിച്ചാൽ മാത്രം ജയം എന്ന അവസ്ഥയിലെത്തി. അവസാന പന്തിൽ സിക്‌സടിച്ചുകൊണ്ട് ഭരത് ടീമിനെ വിജയതീരത്തെത്തിച്ചു. ഏഴുവിക്കറ്റിന്റെ തകർപ്പൻ ജയവുമായി ബാം​ഗ്ലൂർ തിളങ്ങി. 

52 പന്തുകളിൽ നിന്ന് 78 റൺസാണ് ഭരത് നേടിയത്. മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെയാണ് ഇന്നിം​ഗ്സ്. 33 പന്തുകളിൽ നിന്ന് 51 റൺസെടുത്ത് മാക്‌സ്‌വെൽ പുറത്താവാതെ നിന്നു. വിജയിച്ചെങ്കിലും പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ബാംഗ്ലൂർ. 

എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ