കായികം

ഹാട്രിക്കോടെ ക്രിസ്റ്റിയാനോ, ലക്‌സംബര്‍ഗിനെ 5-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍; ലോകകപ്പ് യോഗ്യത നേടി ഡെന്‍മാര്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ടോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്കുമായി നിറഞ്ഞപ്പോള്‍ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. 58ാമത്തെ കരിയര്‍ ഹാട്രിക്കാണ് ക്രിസ്റ്റിയാനോ ഇവിടെ കണ്ടെത്തിയത്. പോര്‍ച്ചുഗല്ലിനായുള്ള സൂപ്പര്‍ താരത്തിന്റെ ഗോള്‍ വേട്ട 115ലേക്കും എത്തി. 

8, 13 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. 17ാം മിനിറ്റില്‍ ബ്രൂണോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ 3-0ന് ലീഡ് എടുത്തു. 69ാം മിനിറ്റില്‍ ജോവായോയിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍വേട്ട നാലിലേക്ക് ഉയര്‍ത്തിയപ്പോള്‍ 87ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ വീണ്ടും എത്തി. 

ഗ്രൂപ്പ് എയില്‍ സെര്‍ബിയയേക്കാള്‍ ഒരു പോയിന്റ് പിന്നിലാണ് പോര്‍ച്ചുഗല്‍. എല്ലാ ഗ്രൂപ്പിലേയും ആദ്യ സ്ഥാനത്ത് എത്തുന്ന ടീമുകളാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമുകള്‍ പ്ലേഓഫ് കളിക്കും. 

ഓസ്ട്രിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം പിടിച്ച് ഡെന്‍മാര്‍ക്കും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ച രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി ഇവിടെ ഖത്തര്‍. ഓസ്ട്രിയയുടെ തുടരെയുള്ള എട്ടാം ജയമാണ് ഇത്. 

വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ ഹംഗറി 1-1ന് സമനിലയില്‍ തളച്ചതോടെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ ഇംഗ്ലണ്ടിന് കാത്തിരിക്കണം. ഇംഗ്ലണ്ട്-ഹംഗറി മത്സരത്തിന് മുന്‍പ് ഗ്യാലറിയില്‍ കാണികള്‍ക്ക് ഇടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. അല്‍ബേനിയ-പോളണ്ട് മത്സരവും നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. അല്‍ബേനിയന്‍ ആരാധകര്‍ ദേഹത്തേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതോടെ പോളിഷ് കളിക്കാര്‍ ഗ്രൗണ്ട് വിടുകയായിരുന്നു. 

ഗ്രീസിന് എതിരായ 2-0 ജയത്തോടെ സ്വീഡന്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിന് മുകളിലേക്ക് കയറി. ലിത്വാനിയക്ക് എതിരായ ജയത്തോടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ഗ്രൂപ്പ് സിയില്‍ ഇറ്റലിക്കൊപ്പം എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!