കായികം

'പറയാന്‍ വാക്കുകളില്ല', കൊല്‍ക്കത്തക്കെതിരായ തോല്‍വിയില്‍ ഋഷഭ് പന്ത് 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്ലില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫില്‍ കടന്നെങ്കിലും ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാനാവാതെ പന്ത്. കൊല്‍ക്കത്തക്കെതിരെ തോല്‍വി വഴങ്ങിയ ഈ നിമിഷം അനുഭവപ്പെടുന്നത് പറയാന്‍ തനിക്ക് വാക്കുകളില്ലെന്ന് പന്ത് പറഞ്ഞു. 

ഞങ്ങള്‍ ഞങ്ങളില്‍ വിശ്വസിച്ച് കളിച്ചു. എത്രമാത്രം കളി ഞങ്ങള്‍ക്ക് അനുകൂലമാക്കി നിര്‍ത്താന്‍ സാധിക്കുമോ അത്രയും ശ്രമിച്ചു. ബൗളര്‍മാര്‍ ഞങ്ങളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ ഞങ്ങളുടെ വഴിയെ കാര്യങ്ങള്‍ നടന്നില്ല, മത്സരത്തിന് ശേഷം പന്ത് പറഞ്ഞു. 

എവിടെയാണ് പിഴച്ചത് എന്ന ചോദ്യം വന്നപ്പോള്‍ ഡല്‍ഹിയുടെ ഇന്നിങ്‌സിലേക്കാണ് പന്ത് വിരല്‍ ചൂണ്ടിയത്. മധ്യഓവറുകളില്‍ അവര്‍ വളരെ നന്നായി പന്തെറിഞ്ഞു. ഞങ്ങള്‍ അവിടെ ഉടക്കി കിടന്നു. സ്‌ട്രൈക്ക് കൈമാറാന്‍ സാധിച്ചില്ല. 

പോസിറ്റീവ് മനോഭാവം എല്ലാവര്‍ക്കും അറിയാം. അടുത്ത സീസണില്‍ മികച്ച നിലയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിച്ചു. ഉയര്‍ച്ചയും താഴ്ച്ചയുമെല്ലാം അവിടെ ഉണ്ടായി. എന്നാല്‍ ഞങ്ങള്‍ പരസ്പരം താങ്ങായി നിന്നു, ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ പറയുന്നു. 

2012ന് ശേഷം പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഫൈനല്‍ കാണാതെ പുറത്താവുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. കൊല്‍ക്കത്ത ഒരു പന്ത് ശേഷിക്കെ വിജയ ലക്ഷ്യം പിന്നിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്