കായികം

മിസ്റ്ററി സ്പിന്നറില്ലാതെ ശ്രീലങ്ക, ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ച് ദസുന്‍ ഷനക

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. പരിക്കിനെ തുടര്‍ന്ന് മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷ്ണയ്ക്ക് കളിക്കാനാവാത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയാണ്. 

ബംഗ്ലാദേശഷ് പ്ലേയിങ് ഇലവനിലേക്ക് തസ്‌കിന്‍ അഹ്മദിന് പകരം നസൂം അഹ്മദ് പ്ലേയിങ് ഇലവനിലേക്ക് എത്തി.  റൗണ്ട് 1 പോരാട്ടങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയാണ് ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ 12ലേക്ക് എത്തിയത്. റൗണ്ട് 1ല്‍ തോല്‍വി അറിയാതെയാണ് ശ്രീലങ്ക എത്തുന്നത്. ബംഗ്ലാദേശ് മൂന്ന് കളിയില്‍ രണ്ടെണ്ണത്തില്‍ ജയം പിടിച്ചു. 

ഷക്കീബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവ് ബംഗ്ലാദേശിനെ തുണയ്ക്കും എന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ. സന്നാഹ മത്സരത്തിലെ ബംഗ്ലാദേശ് കളിച്ച രണ്ട് കളിയിലും ഷക്കീബ് ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍