കായികം

എൽ ക്ലാസിക്കോയിലെ തോൽവി; പരിശീലകന്റെ കാർ തടഞ്ഞ് അസഭ്യം വിളിച്ച് ബാഴ്സലോണ ആരാധകർ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലയണൽ മെസിയുടെ പടിയിറക്കം ബാഴ്സലോണ ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് എൽ ക്ലാസിക്കോ പോരാട്ടത്തിൽ കണ്ടത്. സ്വന്തം മൈതാനത്ത് അവർ റയൽ മാഡ്രിഡിനോട് 2-1ന്റെ തോൽവി വഴങ്ങി. അഭിമാന പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ ചിരവൈരികളോട് എൽക്കേണ്ടി വന്ന തോൽവി ആരാധകരെ തെല്ലൊന്നുമല്ല നിരാശയിലാക്കിയത്. അവർ മത്സര ശേഷം അതിന്റെ പ്രതികരണവും നടത്തി. 

പരാജയത്തിന് പിന്നാലെ സ്റ്റേഡിയം വിടുകയായിരുന്ന ബാഴ്സലോണ പരിശീലകൻ റൊണാൾഡോ കോമാന്റെ കാർ തടയാൻ ആരാധകർ ശ്രമം നടത്തി. ആരാധകർ കാറിന്റെ ചില്ലിൽ അടിക്കുകയും പരിശീലകനു നേരെ അസഭ്യം പറയുകയും ചെയ്തു. നിലവിൽ ലാ ലിഗയിൽ ഒൻപതാം സ്ഥാനത്തേക്ക് ബാഴ്‌സ പിന്തള്ളപ്പെട്ടതും തുടർച്ചയായ മോശം പ്രകടനങ്ങളും ആണ് ആരാധകരെ 58 കാരനായ പരിശീലകനു നേരെ തിരിച്ചത്. ഇതിന്റെ വീഡിയോയും ഇപ്പോൾ വ്യപകമായി പ്രചരിക്കപ്പെടുന്നുണ്ട്. 

അപലപിച്ച് ക്ലബ്

അതേസമയം സംഭവത്തെ അപലപിച്ചു ബാഴ്‌സലോണ ക്ലബ് രം​ഗത്തെത്തി. ഇനി ഒരിക്കലും ഇത് പോലൊരു സംഭവം ഉണ്ടാവാത്ത വിധം സുരക്ഷ ശക്തമാക്കും എന്ന് ക്ലബ് വ്യക്തമാക്കി. 

നിലവിൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും കിതക്കുന്ന ബാഴ്സലോണയ്ക്ക് എൽ ക്ലാസിക്കോയിൽ കൂടി അടിതെറ്റിയതോടെ ആരാധകർ പരിശീലകന് നേർക്കുള്ള അതൃപ്തി പരസ്യമാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്