കായികം

ബാറ്റിങ് മറന്ന് ഇന്ത്യ; 110 റൺസിന് പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ സ്കോർ 110റൺസിൽ ഒതുങ്ങി. നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 110 റൺസെടുത്തത്.  26 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 19 പന്തിൽ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടങ്ങിയതാണ് ജഡേജയുടെ പ്രകടനം. 

തുടക്കം മുതൽ പതറി

തുടക്കം തന്നെ പതറിയ ഇന്ത്യയ്ക്ക് ഓപ്പണിങ് കൂട്ടുകെട്ടിൽ നിന്ന് മൂന്നാം ഓവറിൽ ഇഷാൻ കിഷനെ നഷ്ടമായി. 11 റൺസ് മാത്രമാണ് ഇഷാൻ- കെ എൽ രാഹുൽ ഓപ്പണിങ് സഖ്യത്തിന് സ്കോർ ബോർഡിൽ ചേർക്കാനായത്. ആറാം ഓവറിൽ 18 റൺസുമായി രാഹുലും മടങ്ങി. രോഹിത് ശർമ എട്ടാം ഓവറിൽ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. 14 പന്തിൽ 14 റൺസാണ് രോഹിത് നേടിയത്. 17 പന്തിൽ നിന്ന് വെറും ഒമ്പത് റൺസ് മാത്രം നേടി നായകൻ കോഹ് ലിയും മടങ്ങി. ഇതിനുപിനാനലെ ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് സ്കോർ 70 കടത്തിയത്. എന്നാൽ തൊട്ടുപിന്നാലെ 12 റൺസുമായി പന്തും ഔട്ടായി. 24 പന്തിൽ നിന്ന് 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ 19-ാം ഓവറിൽ പുറത്തായി. 

തിളങ്ങി ടെൻഡ് ബോൾട്ട്

കിവീസ് ബൗളർമാരിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ടെൻഡ് ബോൾട്ട് തിളങ്ങി. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി

പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി