കായികം

'ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങണം'; ടി20 ലോകകപ്പില്‍ നയം വ്യക്തമാക്കി ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യയെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് ക്യാംപെയ്‌നിന് തുടക്കമിടാനാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യക്ക് മുകളിലാണ് കൂടുതല്‍ സമ്മര്‍ദമെന്നും ബാബര്‍ അസം പറഞ്ഞു. 

ഇന്ത്യയെ തോല്‍പ്പിച്ച് ക്യാംപെയ്ന്‍ ആരംഭിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. യുഎഇയില്‍ കളിക്കുമ്പോള്‍ ഞങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നത് പോലെയാണ്. ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാന് മുകളിലുള്ളതിനേക്കാള്‍ സമ്മര്‍ദം ഇന്ത്യക്ക് മേലാണെന്നും ബാബര്‍ അസം പറഞ്ഞു. 

ടി20 ഗ്രൂപ്പ് ഘട്ടത്തില്‍ ഒക്ടോബര്‍ 24നാണ് ഇന്ത്യാ പാക് പോര്. 2019 ഇംഗ്ലണ്ട് ലോകകപ്പില്‍ നേര്‍ക്കു നേര്‍ വന്നതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിച്ചിട്ടില്ല. ഐസിസി ഇവന്റുകളില്‍ ഏകദിനത്തില്‍ പാകിസ്ഥാന് മേല്‍ ആധിപത്യം ഇന്ത്യക്കുണ്ട്. 

ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചതില്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്കും ബാബര്‍ അസം മറുപടി നല്‍കുന്നു. മധ്യനിരയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നു. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പല താരങ്ങള്‍ക്കും ഇത് മികച്ച അവസരമാണെന്നും ബാബര്‍ പറഞ്ഞു. 

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദിനെ ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ഇഫ്തിഖര്‍ അഹ്മദ്, ഖുഷ്ദില്‍ ഷാ എന്നീ ബാറ്റ്‌സ്മാന്മാരെ ടീമിലേക്ക് തിരികെ വിളിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല