കായികം

മടങ്ങിയെത്തുന്ന ശ്രേയസ് അല്ല, ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി ഋഷഭ് പന്ത് തുടരും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണ്‍ യുഎഇയില്‍ പുനരാരംഭിക്കുമ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനത്ത് ഋഷഭ് പന്ത് തുടര്‍ന്നേക്കും. നായക സ്ഥാനത്ത് ഋഷഭ് പന്ത് തന്നെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഫസ്റ്റ് ചോയിസ് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐപിഎല്‍ സീസണിന്റെ പ്രമോ ബ്രോഡ്കാസ്‌റ്റേഴ്‌സ് ആയ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇംഗ്ലണ്ടില്‍ വെച്ച് ഷൂട്ട് ചെയ്തിരുന്നു. നാലാം ടെസ്റ്റിന് ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഇത്. ഇംഗ്ലണ്ടിലുള്ള ഐപിഎല്‍ നായകന്മാരെ വെച്ചായിരുന്നു ഇത്. വിരാട് കോഹ് ലി(ആര്‍സിബി), രോഹിത് ശര്‍മ(മുംബൈ ഇന്ത്യന്‍സ്), കെ എല്‍ രാഹുല്‍(പഞ്ചാബ്) എന്നിവര്‍ക്കൊപ്പം ഋഷഭ് പന്തും പ്രമോയില്‍ പങ്കെടുത്തിരുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനം മാറ്റുന്നത് പരിഗണനയില്‍ ഉണ്ടെങ്കില്‍ ഋഷഭ് പന്ത് ഈ ഷൂട്ടിലേക്ക് എത്തില്ലായിരുന്നു. ഋഷഭ് പന്ത് നായക സ്ഥാനത്ത് തുടരുമെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന വൈറ്റ്‌ബോള്‍ പരമ്പരയ്ക്ക് ഇടയില്‍ ശ്രേയസ് അയ്യറിന് പരിക്കേറ്റതോടെയാണ് ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാക്കുന്നത്. പതിനാലാം സീസണ്‍ പകുതിയില്‍ വെച്ച് നിര്‍ത്തുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഡല്‍ഹി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്