കായികം

നേപ്പാളിനെതിരെ ജയം തേടി ഇന്ത്യ; രണ്ടാം സൗഹൃദ മത്സരം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളിന് എതിരായ രണ്ടാം സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തില്‍ നേപ്പാളിനോട് ഇന്ത്യ സമനില പിടിച്ചിരുന്നു.

സെപ്തംബര്‍ 2ന് നടന്ന സൗഹൃദ മത്സരത്തില്‍ 1-1നാണ് ഇന്ത്യ സമനില വഴങ്ങിയത്. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ വല ചലിപ്പിച്ചത്. 0-1ന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു സമനിലയിലേക്ക് ഇന്ത്യ എത്തിയത്. 

36ാം മിനിറ്റിലാണ് ഇവിടെ ഇന്ത്യ ഗോള്‍ വഴങ്ങിയത്. രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ കോച്ച് സ്റ്റിമാക് വരുത്തിയ മാറ്റമാണ് ഇന്ത്യയുടെ സമനില ഗോളിലേക്ക് വഴിവെച്ചത്. നാല് മാറ്റങ്ങളാണ് സ്റ്റിമാക് ഇവിടെ വരുത്തിയത്. സബ്സ്റ്റിറ്റിയൂട്ട് ആയെത്തിയ അനിരുദ്ധ് ഥാപ്പ ഇന്ത്യയുടെ ഗോള്‍ സ്‌കോററായും മാറി. 60ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ വന്നെങ്കിലും നേപ്പാള്‍ ഗോള്‍ക്കീപ്പര്‍ തടുത്തിട്ടു. 

ആദ്യ സന്നാഹ മത്സരത്തില്‍ ശക്തവും സന്തുലിതവുമായ ടീമായാണ് നേപ്പാള്‍ കളത്തിലിറങ്ങിയത്. സാഫ് ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് ഇരു ടീമുകള്‍ക്കുമുള്ള മുന്നൊരുക്കമാണ് സൗഹൃദ മത്സരം. ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് സാഫ് ടൂര്‍ണമെന്റിന് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ