കായികം

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ മാത്രമല്ല, ബൗളര്‍മാരും ഇന്ത്യന്‍ പേസര്‍മാരുടെ റിവേഴ്‌സ് സ്വിങ് തന്ത്രം പഠിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നിസഹായരാക്കിയാണ് ഇന്ത്യ നിറഞ്ഞത്. ഇവിടെ ഇന്ത്യന്‍ പേസര്‍മാരുടെ ബൗളിങ്ങിനെ കുറിച്ച് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ മാത്രമല്ല, ഇംഗ്ലണ്ട് പേസര്‍മാരും ആലോചനയില്‍ മുഴുകുകയാണ് എന്നാണ് ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡ് പ്രതികരിച്ചത്. 

ഇന്ത്യ അവിടെ റിവേഴ്‌സ് സ്വിങ് എറിഞ്ഞ വിധത്തെ കുറിച്ചാണ് ചിന്തിക്കുന്നത്, പ്രത്യേകിച്ച് ബൂമ്ര. താനും ഒരു ഫാസ്റ്റ് ബൗളറാണ് എന്നതിനാല്‍ ആ സ്‌പെല്‍ കണ്ട് അയാളെ ബഹുമാനിക്കുക എന്നതാണ് ചെയ്യേണ്ടത്, വുഡ് പറഞ്ഞു. 

'അവരുടെ അവിടുത്തെ പ്രകടനം എങ്ങനെയായിരുന്നു എന്ന് ഞങ്ങള്‍ നോക്കുന്നു. 30 ഓവറിനുള്ളില്‍ അവര്‍ക്ക് റിവേഴ്‌സ് സ്വിങ്ങിനുള്ള ഘടകങ്ങള്‍ കണ്ടെത്താനായി. അവിടെ ബൗള്‍ ചെയ്യുമ്പോള്‍ ആ ട്രിക്ക് ഞങ്ങള്‍ക്ക് തോന്നിയില്ല. സാധാരണ സ്വിങ്ങിലേക്കായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തു.' 

ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് എത്തുന്നതിന് മുന്‍പ് തങ്ങളുടെ റിവേഴ്‌സ് സ്വിങ് തന്ത്രം ശരിയാക്കിയെടുക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. മാഞ്ചസ്റ്ററില്‍ ചൂട് കാലാവസ്ഥയാണ്. പരുക്കന്‍ പിച്ചായിരിക്കും. ഇവിടെ സ്പിന്നും പ്രധാന ഘടകമാവുമെന്നും വുഡ് പറഞ്ഞു. 

വളരെ അധികം കഴിവുള്ള ഇന്ത്യന്‍ ആക്രമണ നിരയാണ് ഇത്. പേസുകളിലും ആംഗിളുകളിലും ആക്ഷന്‍സിലും വ്യത്യാസം. കാണാന്‍ മനോഹരമാണ്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ നേരിടാന്‍ എളുപ്പമല്ല. പരമ്പരയില്‍ ഉടനീളം മുഹമ്മദ് ഷമി എന്നെ ആകര്‍ഷിച്ചു. അയാളുടെ കഴിവും കൃത്യതയുമെല്ലാം ബാറ്റ്‌സ്മാന്മാരെ കുഴയ്ക്കുന്നതായും വുഡ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ