കായികം

'ഇംഗ്ലണ്ടിലെ ഈ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മറക്കാനാവില്ല'; ബാറ്റിങ് മികവ് ചൂണ്ടി സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിസ്മരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരിലേക്കാണ് സെവാഗ് വിരല്‍ ചൂണ്ടുന്നത്. 

ഇവര്‍ രണ്ട് പേരുടേയും കൂട്ടുകെട്ട് ഇല്ലായിരുന്നു എങ്കില്‍ സ്‌കോര്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന മധ്യനിര നേരത്തെ മടങ്ങുകയും ഇന്ത്യ പെട്ടെന്ന് തന്നെ ഓള്‍ഔട്ട് ആവുകയും ചെയ്യുമായിരുന്നു. മധ്യനിര ഫോമിലല്ലായിരുന്നു എങ്കിലും ശക്തമായ നിലയില്‍ ഇന്ത്യ എത്താന്‍ കാരം ഓപ്പണര്‍മാരാണ് എന്നും സെവാഗ് ചൂണ്ടിക്കാണിച്ചു. 

രാഹുലിന്റേയും രോഹിത്തിന്റേയുമായിരുന്നു ഇംഗ്ലണ്ടിലെ മികച്ച കൂട്ടുകെട്ട്. ലോര്‍ഡ്‌സില്‍ സെഞ്ചുറി കൂട്ടുകെട്ടും നോട്ടിങ്ഹാമിലും ഓവലിലും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും ഇവര്‍ കണ്ടെത്തിയിരുന്നു. നാല് ടെസ്റ്റില്‍ നിന്ന് 368 റണ്‍സ് ആണ് രോഹിത് നേടിയത്. 315 റണ്‍സ് ആണ് രാഹുല്‍ നേടിയത്. 

രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത് എങ്കിലും ഏഴ് വിക്കറ്റും 117 റണ്‍സും കണ്ടെത്തി തന്റെ കഴിവ് ശാര്‍ദുല്‍ താക്കൂറും തെളിയിച്ചു. 18 വിക്കറ്റാണ് നാല് ടെസ്റ്റില്‍ നിന്ന് ബൂമ്ര വീഴ്ത്തിയത്. മുഹമ്മദ് സിറാജ് 11 വിക്കറ്റും ഷമി 11 വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ