കായികം

പരമ്പരയിലെ അഞ്ചാം ടെസ്റ്റായി മാത്രമേ ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റ് നടത്താനാവൂ; നിലപാട് കടുപ്പിച്ച് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരമ്പരയുടെ തുടര്‍ച്ചയായി മാത്രമേ ഓള്‍ഡ് ട്രഫോര്‍ഡിലെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് നടത്താന്‍ സാധിക്കുകയുള്ളെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കണം എന്ന ആവശ്യവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചതിന് പിന്നാലെയാണ് ഗാംഗുലിയുടെ വാക്കുകള്‍. 

ഈ ഒരു ടെസ്റ്റിന് വേണ്ടി മാത്രമായി കളിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഗാംഗുലി ഇവിടെ. ഈ പരമ്പര പൂര്‍ത്തിയാക്കണം എന്നായിരുന്നു ഞങ്ങള്‍ക്ക്. കാരണം 2007ന് ശേഷമുള്ള നമ്മുടെ ആദ്യ പരമ്പര ജയമായിരുന്നാനെ അവിടെ. എക്‌സ്ട്രാ ഏകദിനമോ ടി20യോ കളിക്കാം. അതൊരു പ്രശ്‌നമല്ല. എന്നാല്‍ ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റ് കളിക്കുന്നത് പരമ്പരയുടെ അഞ്ചാം ടെസ്റ്റായിട്ടായിരിക്കും, ഗാംഗുലി വ്യക്തമാക്കി. 

ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റില്‍ നിന്ന് അവസാന നിമിഷം ഇന്ത്യ പിന്മാറിയതോടെ ഇന്‍ഷൂറന്‍സ് ഇനത്തില്‍ വന്‍ തുക നഷ്ടമായെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് അംഗീകരിക്കാന്‍ ബിസിസിഐ തയ്യാറല്ല. 

ഉപേക്ഷിച്ച ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റിന് പകരമായി രണ്ട് അധിക ടി20 മത്സരങ്ങള്‍ കളിക്കാമെന്ന വാഗ്ദാനം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റിന് മുന്‍പാകെ വെച്ചിട്ടുണ്ട്. മൂന്ന് ടി20, ഏകദിന മത്സരങ്ങള്‍ക്കായി ഇന്ത്യ ഇംഗ്ലണ്ടില്‍ എത്തുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും