കായികം

ഐപിഎൽ രണ്ടാം പൂരം ഇന്നുമുതൽ; തുടക്കം മുംബൈ-ചെന്നൈ ക്ലാസിക് പോരാട്ടം  

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎൽ ക്രിക്കറ്റിലെ ശേഷിച്ച മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രാത്രി ഏഴരയ്ക്ക്  മുംബൈ ഇന്ത്യൻസ്–ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തോടെയാണ് രണ്ടാംഭാ​ഗത്തിന് തുടക്കം കുറിക്കുന്നത്. നിലവിലെ ജേതാക്കളാണ് രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. ധോനിയുടെ ചെന്നൈ മൂന്ന് വട്ടം കിരീടം ചൂടിയവരാണ്. 

ഇന്ത്യയിൽ  നടന്ന ആദ്യഘട്ടത്തിൽ  മികച്ചഫോമിലായിരുന്ന ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. ഡൽഹി ക്യാപിറ്റൽസാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. മുംബൈ ഇന്ത്യൻസ് നാലാമതാണ്.  പോയിന്റുപട്ടികയിൽ നിലവിൽ മൂന്നാമതാണ് വിരാട് കൊഹ് ലിയുടെ  ആർസിബി. മൂന്ന് സിക്സറുകൾ നേടിയാൽ രോഹിത് ശർമയ്ക്ക് ട്വന്റി–20യിൽ 400 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാകാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത