കായികം

രോഹിത് കളിക്കില്ല; ചെന്നൈയ്ക്ക് ബാറ്റിങ്; മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് പൊള്ളാർഡ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ച് മാസം മുമ്പ് ഇന്ത്യയിൽ നിലച്ചുപോയ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉടൻ തുടക്കം. പതിന്നാലാം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 7.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ടോസ് നേടി ചെന്നൈ ആദ്യം ബാറ്റ് ചെയ്യും. രോഹിത് ശർമയ്ക്ക് പകരം ഇന്ന് കെയ്റോൺ പൊള്ളാർഡാണ് ടീമിനെ നയിക്കുന്നത്. 

ടൂർണമെന്റിൽ അഞ്ചു വട്ടം ജേതാക്കളായ മുംബൈ ഇന്ത്യൻസും മൂന്ന് കിരീടങ്ങൾക്ക് ഉടമയായ ചെന്നൈ സൂപ്പർ കിങ്സും ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ആദ്യഘട്ടത്തിലെ ഏഴ് മത്സരങ്ങളിൽ അഞ്ച് വീതം വിജയം നേടിയ ഇരു ടീമുകൾക്കും പത്ത് പോയിന്റുണ്ട്. കിരീട മോഹികളായ രണ്ട് ടീമുകളും തോൽവി ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. 

ആദ്യ റൗണ്ടിൽ മുംബൈ ചെന്നൈയെ നാല് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. മെയ് ഒന്നിന് ഡൽഹിയിൽ നടന്ന മത്സരത്തിൽ, ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറിൽ നാലിന് 218 എന്ന വമ്പൻ സ്‌കോർ കുറിച്ചെങ്കിലും 34 പന്തിൽ 87 റൺസെടുത്ത കെയ്റോൺ പൊള്ളാർഡിന്റെ മാസ്മരിക ഇന്നിങ്സ് മുംബൈക്ക് ജയം നേടിക്കൊടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ