കായികം

'അതിജീവിച്ചത് വലിയ വെല്ലുവിളികളെ; ഡോക്ടർമാർക്കും ആരാധകർക്കും നന്ദി'- ക്രിസ് കെയ്ൻസ് സുഖം പ്രാപിക്കുന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഓക്ക്ലൻഡ്: ഹൃദയ ധമനികൾ പൊട്ടി രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ് സുഖം പ്രാപിക്കുന്നു. ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം ആരാധകരോട് സംസാരിച്ചു. നേരിട്ടത് വലിയ വെല്ലുവിളികളായിരുന്നുവെന്നും ഗുരുതരാവസ്ഥയിൽ നിന്ന് തന്നെ രക്ഷിച്ച ഡോക്ടർമാരോടും ആശംസകൾ അറിയിച്ച ആരാധകരോടും നന്ദി പറയുന്നതായും കെയ്ൻസ് വ്യക്തമാക്കി. 

അടിയന്തര ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് കെയ്ൻസ് ഗുരുതരാവസ്ഥയിലായത്. ഇതോടൊപ്പം കാലുകൾ തളർന്നു പോവുകയും ചെയ്തു. ശസ്ത്രക്രിയക്ക് ഇടയിൽ നട്ടെല്ലിൽ ഉണ്ടായ സ്‌ട്രോക്കാണ് കാലുകളുടെ ചലന ശേഷി നഷ്ടപ്പെടാൻ കാരണമായത്. എന്നാൽ ആറാഴ്ചത്തെ തീവ്ര പരിചരണത്തിലൂടെ താരത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. 

ഹൃദയ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒന്നിലേറെ ശസ്ത്രക്രിയക്ക് വിധേയനായ താരം സിഡ്നിയിലെ ആശുപത്രിയിൽ നേരത്തെ വെന്റിലേറ്ററിലായിരുന്നു. ശസ്ത്രക്രിയക്കിടെ നട്ടെല്ലിലുണ്ടായ സ്ട്രോക്ക് ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കി. കെയ്ൻസ് ഓസ്ട്രേലിയയിലാണ് ഇപ്പോൾ സ്ഥിര താമസം. 

ന്യൂസിലൻഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതൽ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 3320 റൺസും 218 വിക്കറ്റും നേടി. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000 ത്തിൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയും ക്രിസ് കെയ്ൻസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

2008ൽ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിച്ച കെയ്ൻസിന് എതിരെ ഒത്തുകളി ആരോപണം ഉയർന്നിരുന്നു. ഏറെ നാൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് തന്റെ നിരപരാധിത്വം താരം തെളിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്

'ജൂനിയര്‍ നടിമാരെ മടിയിലേക്കു വലിച്ചിടും, ടോപ്‌ലെസ് ആയവരെ ചുംബിക്കും': 'ഗോഡ്ഫാദര്‍' സംവിധായകനെതിരെ ഗുരുതര ആരോപണം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം, നിയമത്തെ അറിയാം